Wednesday, January 23, 2008

സര്‍ട്ടിഫിക്കറ്റ്‌

"സുയോ,,, ദുബായില്‌... സര്‍ട്ടിഫിക്കറ്റ്‌... ണ്ടോ???"

സൗദിയില്‍ നിന്ന് മിന്നു ഇന്നുച്ചക്ക്‌ വിളിച്ച്‌ ചോദിച്ചതാണ്‌. മിന്നു എന്നറിയപ്പെടുന്ന മിന്‍ഹാജ്‌ എന്റെ സഹോദരിയുടെ മകനാണ്‌. ഇപ്പൊ സകുടുംബം (എന്നുവച്ചാല്‍ അവന്റെ ഉപ്പ, ഉമ്മ, പിന്നെ അവനെക്കാളും രണ്ട്‌ വയസുകൂടുതലുള്ള സഹോദരി റിദ, ഇത്രയും പേരോടൊപ്പം) സൗദിയിലാണ്‌ താമസം. രണ്ട്‌ വയസും ചില്ലറയുമാണ്‌ പ്രായം. അവനെന്തിനാണിപ്പോ സര്‍ട്ടിഫിക്കറ്റ്‌? ഇനിയിപ്പൊ, എന്റെ സര്‍ട്ടിഫിക്കറ്റിനെ പറ്റിയാണോ? ഞാന്‍ ഇവിടത്തെ മിനിസ്ട്രി എക്സാം എഴുതിയ കാര്യം അവനോട്‌ ആരെങ്കിലും പറഞ്ഞോ? പക്ഷെ ഞാന്‍ പാസായ വിവരം ഞാന്‍ പോലും ഇപ്പൊഴാണല്ലോ അറിഞ്ഞത്‌. മിനിസ്ട്രിയില്‍ നിന്ന് ഇപ്പോ ഒരു ഓഫീസര്‍ വിളിച്ചു പറഞ്ഞതേയുള്ളൂ. അപ്പൊ അതല്ല, പിന്നെ?

സംഗതി എന്താണെന്നുവെച്ചാല്‍ അവന്റെ സഹോദരി റിദ ഇപ്പൊ സ്കൂളില്‍ പോവുന്നുണ്ട്‌. അവള്‍ സ്കൂളിലെ മത്സരത്തിലും മറ്റും പങ്കെടുത്ത്‌ കുറേ സര്‍ട്ടിഫിക്കറ്റും മറ്റ്‌ സമ്മാനങ്ങളുമായാണ്‌ സ്കൂളില്‍ നിന്നു വരുന്നത്‌. അവള്‍ക്ക്‌ ഈ സര്‍ട്ടിഫിക്കറ്റ്‌ കിട്ടുന്നതിന്റെ പേരില്‍ അവളുടെ ഉമ്മയുടെയും ഉപ്പയുടെയും, അങ്ങ്‌ നാട്ടില്‍ വിളിച്ച്‌ എന്റെ ഉമ്മയുടെയും ഉപ്പയുടെയും, ഇവിടെ ദുബായില്‍ നിന്ന് എന്റെയും അനുമോദനങ്ങള്‍ എന്നും അവള്‍ക്ക്‌ കിട്ടുന്നുണ്ട്‌. പക്ഷേ മിന്നുവിനുമാത്രം ഈ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നില്ല. അതിനാല്‍ തന്നെ അവന്‌ അര്‍ഹമായ പരിഗണന കിട്ടുന്നില്ല എന്നാണ്‌ അവന്റെ വിശ്വാസം. ഈ പ്രശ്നം ഒന്നു സോള്‍വ്‌ ചെയ്ത്‌ കിട്ടാനാണ്‌ അവന്‌ സര്‍ട്ടിഫിക്കറ്റ്‌.

തികച്ചും ന്യായമായ അവന്റെ ഈ ആവശ്യം സാധിച്ചുകൊടുത്തില്ലെങ്കില്‍ പിന്നെ ഞാനെന്തിനാണ്‌ അവന്റെ അമ്മാവനാണെന്നും പറഞ്ഞ്‌ വലിയ ദുബായിക്കാരനായി ഇവിടെയിരിക്കുന്നത്‌? അതുകൊണ്ടുതന്നെ, ഞാന്‍ കുറച്ചുനേരം ഇരുന്ന് ഒരു സര്‍ട്ടിഫിക്കറ്റുണ്ടാക്കി. ഇതാണ്‌ ആ സംഭവം. എങ്ങനെയുണ്ട്‌??

ഇന്നു വൈകുന്നേരം അവന്‍ വീണ്ടും വിളിച്ചു. അവന്‍ ഭയങ്കര ഹൈ സ്പിരിറ്റിലായിരുന്നു. അളിയന്‌ ഉച്ചക്കുതന്നെ ഞാന്‍ ആ സര്‍ട്ടിഫിക്കറ്റ്‌ മെയില്‍ ചെയ്തുകൊടുത്തിരുന്നു. അളിയന്‍ അത്‌ പ്രിന്റെടുത്തു കൊടുത്തു. അതു കിട്ടിയ സന്തോഷത്തിലാണ്‌ മൂപ്പരുടെ കോള്‍. എന്തൊക്കെയോ പറഞ്ഞു. എനിക്ക്‌ കാര്യമായൊന്നും മനസിലായില്ല. സാധാരണ അവന്റെ സംഭാഷണങ്ങള്‍ ഇന്റര്‍പ്രെറ്റ്‌ ചെയ്തുതരുന്ന സഹോദരിക്കും അത്‌ പറഞ്ഞുതരാന്‍ പറ്റിയില്ല. പക്ഷെ അവസാനം വളരെ ക്ലിയറായി അവന്‍ ഒരു താങ്‌ക്‍സ്‌ പറഞ്ഞു...ഇനി അവന്‌ തലയുയര്‍ത്തി നടക്കാം. അവനും ഇപ്പൊ സ്വന്തമായി ഒരു സര്‍ട്ടിഫിക്കറ്റ്‌ ആയല്ലോ..

13 അഭിപ്രായങ്ങള്‍:

  1. കാപ്പിലാന്‍ said...
    This comment has been removed by a blog administrator.
  2. കാപ്പിലാന്‍ said...

    good certificate

  3. നിരക്ഷരൻ said...

    അല്ലപിന്നെ.

  4. salimclt said...

    nice suhair..
    expecting more

  5. കുറ്റ്യാടിക്കാരന്‍|Suhair said...

    എല്ലാ കമന്റുകള്‍ക്കും ഹൃദയത്തില്‍ തൊട്ടുള്ള നന്ദി...

  6. Np Shakeer said...

    mmmm... nadakkatte..

  7. mashikkuppi said...

    dei ..... uppuchaya kalakki

    Pinne njanum ninneppole oru nadukkashanamanu..., ninte complex enikku nallavannam manasilavunnundu..


    pinei.... story kalakki...... Oru
    V.M Basheer twist.......

  8. - SaHaYaThRiKaN –(ഹൃദയത്തിന്‍റെ കൂട്ടുകാരന്‍) said...

    nee oru valilla puliyanu ketto.........

  9. - SaHaYaThRiKaN –(ഹൃദയത്തിന്‍റെ കൂട്ടുകാരന്‍) said...

    nee oru valilla puliyanu ketto.........

  10. കുറ്റ്യാടിക്കാരന്‍|Suhair said...

    സഞ്ചാര്യേ....... വലിയ എന്ന് എഴുതാന്‍ ഉദ്ദേശിച്ചത്‌ മാറിപ്പോയതാണല്ലേ?
    (ഇനി മാറിപ്പോയതല്ലെങ്കിലും ഞാന്‍ അങ്ങനെ കരുതിക്കോളാം).... പക്ഷേ ആരാണെന്ന് മനസിലായില്ല..?

  11. മരമാക്രി said...

    കുട്ട്യടിക്കരന് എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

  12. കുറ്റ്യാടിക്കാരന്‍|Suhair said...

    ഹ ഹ ഹ...
    മാക്രിക്കുട്ടിച്ചായാ...

    നിര്‍ത്തണോ?
    നിര്‍ത്താം...
    നിര്‍ത്തും...

    കാരണം, കയ്യിലുള്ളതു മുഴുവന്‍ തീര്‍ന്നു. ഒരു മൂന്ന് നാല് പോസ്റ്റിടാനുള്ളതില്‍ കൂടുതലൊന്നുമില്ല...

    ആശയ ദാരിദ്രം... ഭാവനാശൂന്യത...

    താങ്കള്‍ തുടങ്ങിവച്ചത് കണ്ടു... ഒരു വിവാദത്തിലൂടെ തുടക്കമിടാനാണോ ബെര്‍ളിച്ചായനെയും മാധ്യമക്കാരെയും കേറി തോണ്ടിയത്? (വെറുതെ)
    ലവന്മാര് വന്ന് നൂര്‍ത്തുകളയും കേട്ടാ... ലവന്മാര് “അഞ്ചാമത്തെ തൂണാണ്“ കേട്ടോ... Constitutionന്റെ..
    അതുകൊണ്ട് മിണ്ടണ്ട്...

  13. Anonymous said...

    nice writing. i read the whole blog in one sit.keep up the good work


    parvathy

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...