Tuesday, September 15, 2009

കൂട്ട്

ജനുവരി ഇരുപത്തിആറിന്റെ പ്രത്യേകത എന്താണ്?

എന്റെ ഓ.പിയിലെ സെക്യൂരിറ്റി അന്ന് യൂനിഫോമൊക്കെ അലക്കിത്തേച്ചാണ് വന്നിരിക്കുന്നത്. ഹോസ്പിറ്റലിലെ അറ്റന്റര്‍മാരും അതെ. എല്ലാവര്‍ക്കും ആകെയൊരു ആഘോഷത്തിമിര്‍പ്പ്..

“ഇന്ന് റിപ്പബ്ലിക്ക് ഡേ അല്ലേ? പ്രസിഡന്റ് പതാക ഉയര്‍ത്താന്‍ വരുന്നുണ്ട്”

എന്റുമ്മോ... പ്രസിഡന്റ്, ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ വന്ന് പതാക ഉയര്‍ത്തുകയോ? അപ്പൊപ്പിന്നെ ചെങ്കോട്ടയില്‍ ആരുയര്‍ത്തും??

“പ്രസിഡന്റ് എന്നുവച്ചാല്‍ മിസ്റ്റര്‍ ഷെട്ടി, പ്രെസിഡന്റ് ഓഫ് അവര്‍ കമ്പനി...“

“ഓ... അങ്ങനെ...”

കാഷ്വാലിറ്റിയുടെ മുറ്റത്ത് താല്‍ക്കാലികമായി ഒരു പന്തല്‍, മുന്‍പില്‍ ഒരു കുറ്റി. കുറ്റിയില്‍ ഒരു മൂന്ന് നാലടി ഉയരത്തില്‍ പൂക്കള്‍ നിറച്ച് ദേശീയ പതാക ചുരുട്ടിക്കെട്ടിയിരിക്കുന്നു.

പ്രസിഡന്റ്, മൂപ്പരുടെ മകളായ മെഡിക്കല്‍ ഡിറക്റ്റര്‍, മകളുടെ ഭര്‍ത്താവ് അസി.മെഡിക്കല്‍ ഡിറക്റ്റര്‍, പിന്നെ വേറെ കുറേ സില്‍ബന്ധികള്‍, ഇവരെല്ലാം പന്തലില്‍ ഹാജര്‍.

കുറച്ചകലെ നിന്ന് മാര്‍ച്ച് ചെയ്തുവന്ന സെക്യൂരിറ്റി സംഘം പ്രസിഡന്റിന് സല്യൂട്ട് സമര്‍പ്പിച്ചു. പ്രസിഡന്റ് പതാക ഉയര്‍ത്തി. പിന്നീടെല്ലാവരും കൂടെ പതാകക്ക് സല്യൂട്ട് സമര്‍പ്പിച്ചു. അതിനുശേഷം കയ്യില്‍ കൊണ്ടുവന്ന കടലാസില്‍ നോക്കി പ്രസിഡന്റ് സ്പീച്ചി:

“എല്ലാ വര്‍ഷവു, ഇപ്പത്താറു ജനുവരി, നാവു ഇന്‍ഡിപ്പെന്റന്‍സ് ഡേ ആകി സെലിബ്രേറ്റ് മാട്ത്താരേ, ഹാകെ, ഈവര്‍ഷവു, നാവു ഈ ദിന ഇന്‍ഡിപ്പെന്റന്‍സ് ഡേ സെലിബ്രേറ്റ് മാടുത്താരേ...”

എന്നുവച്ചാല്‍, എല്ലാവര്‍ഷവും ജനുവരി ഇരുപത്തിആറ് നമ്മള്‍ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാറുണ്ട്. അതേ പോലെ ഈ വര്‍ഷവും നമ്മള്‍ ഈ ദിവസം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു, എന്ന്... എന്തൊരു വിവരം. “പ്രസിഡന്റേ, ആഗസ്ത് പതിനഞ്ചാണ് സ്വാതന്ത്ര്യദിനം, ഇത് റിപ്പബ്ലിക്ക് ഡേ,, എന്നുവച്ചാല്‍ “ഗണരാജ്യോത്സവ ദിവസ”...”
മനസില്‍ പറഞ്ഞതേ ഉള്ളൂ..

ആ റിപ്പബ്ലിക് ഡേ കഴിഞ്ഞ് പിന്നീട് ഒരു സംഭവബഹുലമായ റിപ്പബ്ലിക്ക് വന്നത് വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞാണ്. കഴിഞ്ഞ ജനുവരി 26ന്.. അവധിക്ക് വീട്ടിലെത്തിയപ്പോള്‍.

ഞാന്‍ പെണ്ണുകാണാന്‍ പോയി!

അതുതന്നെ.

രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി സ്പ്രേയുമടിച്ച് ഒരു പത്ത് പതിനൊന്ന് മണിയായപ്പോള്‍ സുഹൃത്തിനെയും കൂട്ടി ഞാന്‍ ഉപ്പയുടെ സുഹൃത്തിന്റെ മകളെ പെണ്ണുകാണാന്‍ പോയി. ജീവിതത്തിലെ ആദ്യ പെണ്ണുകാണല്‍. വഴിയൊക്കെ ഉപ്പ ആദ്യമേ പറഞ്ഞു തന്നിരുന്നു.

കുറ്റ്യാടിയില്‍ നിന്ന് പോകുന്നവഴിക്ക് വലതുവശത്ത് ഏതാണ്ട് ആറേഴ് പള്ളികള്‍ കഴിഞ്ഞാല്‍ പിന്നീടുള്ള പള്ളിയുടെ വലതു വശത്തുകൂടെയുള്ള റോഡിലൂടെ... അങ്ങനെയങ്ങനെ...

അങ്ങനെ സ്ഥലമെത്താറായി. വഴിയരികിലെ സ്കൂളില്‍ കുട്ടികള്‍ റിപ്പബ്ലിക്ക് ദിന അസംബ്ലിക്ക് റെഡിയായിരിക്കുന്നുണ്ട്.

മൈക്കിലൂടെ മുരുകന്‍ കാട്ടാക്കടയുടെ കവിതയാണ് പാടിക്കൊണ്ടിരിക്കുന്നത്...

“എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം...” ഏത് മാഷാണാവോ ഇന്ന് ഈ കാസറ്റ് തന്നെ പാടിക്കാന്‍ ഇട്ടത്...

“രക്തം ചിതറിയ ചുവരുകള്‍ കാണാം...” കവിത പാടിക്കൊണ്ടിരിക്കുന്നു...

അതില്പിന്നെ വണ്ടി പറ്റാവുന്നത്ര സ്പീഡ് കുറച്ച് മാത്രം ഓടിച്ചു.

അറിയാവുന്ന വഴി അവിടെ തീര്‍ന്നു, അവളുടെ വീടെവിടെയാണെന്ന് അത്രക്ക് പിടിയുമില്ല. വഴിയില്‍ കണ്ട കുട്ടികളോട് അവളുടെ ഉപ്പയുടെ പേര്ചോദിച്ചന്വേഷിച്ചു.

“ഓറെ പൊരപ്പേര് എന്ത്ന്നാ?”

“ആരിക്കറിയാ...”

കുട്ടികള്‍ക്കും അറിയില്ല.

എന്തായാലും പിന്നെയും മുന്നോട്ട് പോയി. ഒരു വീട് കണ്ടപ്പോള്‍ കൂട്ടുകാരന്‍ ഇറങ്ങി അന്വേഷിക്കാമെന്ന് പറഞ്ഞു.

അന്വേഷിക്കേണ്ടി വന്നില്ല, വീട്ടിന്റെ ഉമ്മറത്തുനിന്ന് അവളുടെ ഉപ്പ വിളിച്ചു പറഞ്ഞു: “ഇത് തന്ന്യാ വീട്, വന്നോളീ...”

പോയി.

അവര്‍ സ്വീകരിച്ചിരുത്തി. ജ്യൂസ് കുടിച്ചു.

വരാന്തയിലെ ടീപ്പോയില്‍ “സ്ട്രാറ്റജിക് മാനേജ്മെന്റിന്റെ“ തടിച്ച പുസ്തകം.

പണ്ട് വീട്ടില്‍ വിരുന്നുകാര്‍ ആരെങ്കിലും വരുന്ന സമയം നോക്കി ഞാന്‍ പവര്‍ ഇലക്ട്രോണിക്സിന്റെയും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സിന്റെയും ലൈബ്രറിയില്‍ നിന്നെടുത്ത ടെക്സ്റ്റുകള്‍ എടുത്തുവയ്ക്കാറുണ്ടായിരുന്നു. ടെക്സ്റ്റ് സെലക്റ്റ് ചെയ്യാനുള്ള മാനദണ്ഡം അവയുടെ തടി മാത്രം. വിരുന്നുകാര്‍ക്ക് ഒരു ഇമ്പ്രഷന്‍ ഇരിക്കട്ടേന്നു കരുതി. ഇതും അങ്ങനെയാണോ?

എടുത്തുവായിക്കാന്‍ നോക്കിയപ്പോള്‍ സുഹൃത്ത് പറഞ്ഞു. “എടങ്ങാറാവണ്ട, അവിടെത്തന്നെ വെച്ചേക്ക്..”

ആയിക്കോട്ടെ.
വെച്ചു.

കൂടെ വന്നവന് എന്നേക്കാള്‍ നാണം. ഒരക്ഷരം മിണ്ടുന്നില്ല. “ആരെങ്കിലും എന്തെങ്കിലും സംസാരിക്കൂ... എല്ലെങ്കില്‍ എന്റെ ഹൃദയമിടിപ്പ് അകത്തിരിക്കുന്ന പെണ്‍കുട്ടി കേള്‍ക്കും.“

“എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍... അകത്തേക്ക് ചെന്നോളൂ...”

അകത്ത് മുറിയില്‍ ചുരിദാറും തട്ടവുമിട്ട് അവള്‍ നില്‍ക്കുന്നു.

ഒരുവട്ടമേ നോക്കിയുള്ളൂ, നാണം കൊണ്ട് അവള്‍ ചുവരിനു നേരെ തല ചെരിച്ചു.

എന്താ പറയണ്ടേ?

ഒന്നും പറയാന്‍ തോന്നുന്നില്ല. അവളുടെ നാണം എനിക്കും പകര്‍ന്നിരിക്കുന്നു.

അവള്‍ ഒരിക്കല്‍ കൂടെ തലയുയര്‍ത്തി നോക്കി. പുഞ്ചിരിച്ചു. വീണ്ടും തലതിരിച്ചു...

രണ്ടുമൂന്ന് മിനിറ്റ് മൌനമായി കടന്നുപോയി.

ഒടുവില്‍ അവള്‍ തന്നെ മുഖമുയര്‍ത്തി.

“ഇങ്ങക്ക് ഇഷ്ടായോ?”

“ഉം... ഇനിക്കോ?”

നാണം കലര്‍ന്ന പുഞ്ചിരി, അതിലൊരിത്തിരി തിളക്കം...

“എന്നാപ്പിന്നെ... പൊയ്ക്കോളൂ...”

ഇങ്ങോട്ട് വരുമ്പോള്‍ ചോദ്യങ്ങളുടെ ലിസ്റ്റ് മൂന്ന് നാല് പേജ് കവിയുന്ന രീതിയിലായിരുന്നു. അതൊക്കെ എവിടെപ്പോയോ ആവോ...

ചായ കുടിച്ചു, സലാം പറഞ്ഞ് ഇറങ്ങി.

ഇറങ്ങുമ്പോള്‍ ഒന്നുകൂടെ തിരിഞ്ഞുനോക്കി. പക്ഷെ അവളെ കണ്ടില്ല...

പോട്ടെ, സാരമില്ല. ഇനിയും കാണാല്ലോ, എനിക്കിവള്‍ മതി, ഇതങ്ങ് ഉറപ്പിക്കാം.

ഞാന്‍ സമ്മതം മൂളി, ഉപ്പ സമ്മതം മൂളി, ഉമ്മ സമ്മതം മൂളി, ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഏതോ ഒരു കൊതുക് മൂളി, എന്റെ പുറത്തുനിന്ന് കുറേ ചോര കുടിച്ചു, ഞാന്‍ അതിനെ കൊന്നില്ല...

ആ പെണ്‍കുട്ടിയെ ഞാന്‍ ഈ സപ്തംബര്‍ 28ന് കല്യാണം കഴിക്കുകയാണ്, ഇന്‍ശാ അല്ലാ.

കുറ്റ്യാടി, അടുക്കത്തുള്ള എന്റെ വീട്ടില്‍‌വച്ച് തിങ്കളാഴ്ച്ച രാവിലെ ഒരു പതിനൊന്ന്-പതിനൊന്നര-പന്ത്രണ്ട് മണിയാവുമ്പൊ... ഏ... ബാക്കി ജബജബ....

ഇതുവരെ തെരുവത്ത് അമ്മോട്ടീന്റെയും കിളയില്‍ സുലേഖാന്റെയും മോനും, അസീലിന്റെയും ഇക്കാക്കേം, സുഹാനയുടെ അനിയനും ആയിരുന്ന ഞാന്‍ ഇനി താഹിറാന്റെ പുതിയാപ്ല കൂടി ആവാന്‍ പോവുന്നു.

"നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്'' എന്നാണ് പ്രവാചകവചനം. ഞാന്‍ ഉത്തമനാകാന്‍ ട്രൈ ചെയ്യും.

നിങ്ങളുടെ പ്രാര്‍ത്ഥനകളും പ്രാതിനിധ്യവും എന്റെ വിവാഹവേളയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വം...

സുഹൈര്‍

63 അഭിപ്രായങ്ങള്‍:

 1. കുറ്റ്യാടിക്കാരന്‍|Suhair said...

  വളരെ നാളുകള്‍ക്ക് ശേഷം വളരെ പേഴ്സണലായി ഒരു പോസ്റ്റ്...

  വായിക്കുമല്ലോ...

  സസ്നേഹം സുഹൈര്‍

 2. OAB/ഒഎബി said...

  വളരെ നാളുകള്‍ക്ക് ശേഷം തേങ്ങയുടക്കാന്‍ കിട്ടിയ പോസ്റ്റ്.
  ഇവിടെ അതു വേണ്ട ല്ലേ...

 3. OAB/ഒഎബി said...

  വാല്‍ പൊക്കുന്നതെന്തിനെന്ന് ഒരു പുടിയും കിട്ടീല ആദ്യം. പിന്നെയല്ലെ..
  മൌനം/നാണം തീരെ ശരിയായില്ല. ബ്ലോഗിനെ കുറിച്ചെന്തറിയാം എന്നെങ്കിലും ചോദിക്കാമായിരുന്നു :)
  ഇനി സപ്റ്റംബര്‍ 29ന് തലേന്നത്തെ സംഭവങ്ങളെ കുറിച്ച് ഒരു പോസ്റ്റു ഇടണം കെട്ടൊ.
  പ്രാതിനിധ്യം ഉണ്ടാവില്ല.ഇവിടെ ദൂരെ നിന്നും പ്രാര്‍ത്ഥന എന്നുമെന്നും ഉണ്ടാവും.

  താഹിറാന്റെ പുത്യാപ്ല ഉത്തമനാകാന്‍ ട്രൈ ചെയ്താല്‍ പോര. ഉത്തമനാകണം. ഉത്തമനാകും എന്നെനിക്കുറപ്പുണ്ട്.
  ബാറക്കള്ളാഹു ലക്കുമാ.....

 4. ആദര്‍ശ്║Adarsh said...

  മണവാളനും മണവാട്ടിക്കും എല്ലാ മംഗളാശംസകളും....
  കുറ്റ്യാടീല് എങ്ങനാ?കോയി ബിരിയാണീം പത്തിരീം എല്ലാം ഉണ്ടാകുമോ?

 5. അരുണ്‍ കായംകുളം said...

  പോസ്റ്റിന്‍റെ പേര്‌ കൂട്ട്.ലേബല്‍ വാര്‍ത്ത..
  എനിക്ക് ഉറപ്പായിരുന്നു.ഒരു അബദ്ധം പറ്റിയത് ഞാന്‍ കരുതി വിവാഹവാര്‍ഷിക പോസ്റ്റാണെന്നാണ്.കെട്ടില്യാ, കെട്ടാന്‍ പോണേ ഉള്ളന്ന് ഇപ്പോഴാ പിടി കിട്ടിയത്..:)
  അപ്പോ അനുഭവിക്കുക (സോറി ആഹ്ലാദിക്കുക)
  എല്ലാ പ്രാര്‍ത്ഥനയും കൂടെ ഉണ്ടേ.

 6. പകല്‍കിനാവന്‍ | daYdreaMer said...

  പ്രിയ സുഹൈറിനു എല്ലാ ആശംസകളും.. തിരികെ വരുമ്പോള്‍ ബിരിയാണി കൊണ്ട് വരാന്‍ മറക്കണ്ടാ.. :)

 7. വേദ വ്യാസന്‍ said...

  മംഗളാശംസകള്‍ :)

 8. രഞ്ജിത്‌ വിശ്വം I ranjith viswam said...

  ആശംസകള്‍..

 9. .......മുഫാദ്‌.... said...

  മംഗലം ജോറാബട്ടെ...
  ആശംസകള്‍

 10. ഉമ്പാച്ചി said...

  കൂടെ വന്നവന് എന്നേക്കാള്‍ നാണം. ഒരക്ഷരം മിണ്ടുന്നില്ല. “ആരെങ്കിലും എന്തെങ്കിലും സംസാരിക്കൂ... എല്ലെങ്കില്‍ എന്റെ ഹൃദയമിടിപ്പ് അകത്തിരിക്കുന്ന പെണ്‍കുട്ടി കേള്‍ക്കും.“
  ഇത് വായിച്ചു തീരും വരെ ഞാന്‍ മിടിച്ചത് നീ കേട്ടുവോ?

  നിന്നെ പടച്ചോന്‍ കുറെ കൂട്ട്യേള്‍ടെ ബാപ്പയുമാക്കട്ടെ...ആമീന്‍

 11. Lineesh said...

  Appol Ijju kettan thanne theerumanichu.
  Ingane mathram kshanichal pora ketto, pinne kalyanathinu koyi biryani undavum enna pratheekshayote ante viliyum kaathu ante odukkathe changayi..

 12. മാണിക്യം said...

  അങ്ങനെ ഒരു സദ് വര്ത്ത കിട്ടി..
  വിവാഹ മംഗളാശംസകള്‍ !!!
  ജഗദീശന്‍ സര്‍‌വ്വ ഐശ്വര്യങ്ങളും
  നിങ്ങളുടെ മേല്‍ ചൊരിയട്ടെ.

  ദീര്‍ഘായുസ്സൊടെ
  സമാധാനത്തോടെ
  ആരോഗ്യത്തോടേ
  സ്നേഹത്തോടെ
  സന്തോഷസമ്പല്‍സമൃദ്ധിയോടെ
  ഒരു നൂറ്വര്‍ഷങ്ങള്‍
  ഒന്നിച്ചു ആസ്വദിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ!!
  എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടു ...
  സ്നേഹത്തോടെ
  മാണിക്യം

 13. ജിവി/JiVi said...

  മംഗളാശംസകള്‍

 14. കുമാരന്‍ | kumaran said...

  ഒരു പതിനൊന്ന്-പതിനൊന്നര-പന്ത്രണ്ട് മണിയാവുമ്പൊ... ഏ... ബാക്കി ജബജബ....

  (ബ്ലോഗിനെക്കുറിച്ചെങ്ങാനും ചോദിച്ചേക്കുമൊ?)

  മംഗളാശംസകൾ!

 15. ബിന്ദു കെ പി said...

  സർവ്വ മംഗളങ്ങളും നേരുന്നൂ.....

 16. Typist | എഴുത്തുകാരി said...

  പ്രാതിനിധ്യം ഉണ്ടായില്ലെങ്കിലും പ്രാര്‍ത്ഥനകള്‍ ഉണ്ടാവും ഉറപ്പായിട്ടും. വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ....

 17. നിരക്ഷരന്‍ said...

  ലാലു അലക്സ് സ്റ്റൈലില്‍ .....

  പേഴ്സണലായിട്ട് പറഞ്ഞാല്‍ ... ഞമ്മളീ പോസ്റ്റ് ബഹിഷ്ക്കരിക്കേണ്ടതാണ് :) താഹിറാന്റെ കൂട്ട് കിട്ടുമെന്നായപ്പോള്‍ നമ്മളെപ്പോലുള്ളവന്റെയൊക്കെ കൂട്ട് വിട്ടതിനാണ് ബഹിഷ്ക്കരണം. ‘കൂട്ട് വിട്ടത്‘ എന്ന് പറഞ്ഞത് കൃത്യായിട്ട് മനസ്സിലായിക്കാണുമല്ലോ ? :)

  എന്തായാലും അന്റെ പേര് ഞമ്മള് മാറ്റണ്.
  ‘ഉത്തമന്‍ കുറ്റ്യാടി’

  നന്നായി വരട്ടെ കുറ്റ്യാടിക്കാരാ. എല്ലാ മംഗളങ്ങളും നേരുന്നു. ബിര്യാണി കോഴിയാ അതോ ആടാ ? :) :) :)

 18. വശംവദൻ said...

  എല്ലാവിധ ആശംസകളും

 19. പ്രയാണ്‍ said...

  ആശംസകള്‍ രണ്ടുപേര്‍ക്കും........

 20. sherlock said...

  All d best kuttyadi...

 21. ശിഹാബ് മൊഗ്രാല്‍ said...

  കുറ്റ്യാടിക്കാരാ.. അന്റെ നാട്ടില്‍ ഞാന്‍ ഒരിക്കെ വന്ന്‌ക്ക്ണ്ട് ട്ടാ.. അട്‌ക്കത്തേ.. ആ സുന്ദരമായ നാടിന്റെ ഓര്‍മ്മകള്‍ വരുന്നു..
  സ്നേഹം നിറഞ്ഞ മംഗളാശംസകള്‍...
  "നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌
  തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌"- ഖുര്‍‌ആന്‍ -30/28

 22. Areekkodan | അരീക്കോടന്‍ said...

  അതു ശരി...ക്ളൈമാക്ഷ്‌ എത്തിയപ്പോ ചൈനീസില്‍ എന്തോ പറഞ്ഞ്‌ തടിതപ്പാ അല്ലേ?ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ നിരാഹാരം പ്രഖ്യാപിക്കുന്നു(അയ്യോ ആറ്‌ നൊമ്പ്‌ അന്നേക്ക്‌ കഴിയും അല്ലേ?അല്ലല്ല ശവ്വാലില്‍ ആറ്‌ എന്നല്ലേ... അപ്പോ കുറ്റ്യാടിക്കാരണ്റ്റെ കല്യാണത്തിണ്റ്റെ അന്ന് തന്നെ എടുക്കാം)

 23. riyas said...

  ഒരു മാസം മുന്പായിരുന്നെങ്കില് കല്ല്യാണത്തിന് വരാമായിരുന്നു
  ഇപ്പൊൾ ലീവ് തീറ്ന്നു ഇവിദെത്തന്നെ തിരിചെത്തി,
  best wishes for a long and happy married life

 24. മോനൂസ് said...

  പ്രതിനിധ്യത്തിന് സാധിക്കില്ല,ലീവ് കഴിഞ്ഞ് വന്നതെയുള്ളൂ..
  തീർചയായും പ്രാർതിക്കാം..
  ബാറകല്ലാഹു ലകുമാ.വബാറക അലൈകുമാ......

 25. Deepu said...
  This comment has been removed by the author.
 26. Deepu said...
  This comment has been removed by the author.
 27. Deepu said...

  :)
  ഞാനിവിടെ കുറ്റ്യാടിക്കാരന്റെ നിഘണ്ടുവിന്റെ സഹായം ഉപയോഗിച്ചിരുന്നു... വിരോധമുണ്ടാവില്ലല്ലോ?..
  http://jayadeepayilliath.blogspot.com/2009/09/blog-post_13.html

 28. salimclt said...

  പ്രിയപ്പെട്ട സുഹൈരിനു,
  കല്യാണം കഴിക്കുക .. കുറെ കുട്ടികളുള്ള വലിയ കുടുംബമായി പടര്‍ന്നു പന്തലിക്കുക്
  പടച്ചോന്‍ അനുഗ്രഹിക്കട്ടെ ആമീന്‍
  ജനുവരി 26ന് മുമ്പുള്ള താങ്കളുടെ കാത്തിരുപ്പും കള്ള ഫോണ്‍ വിളികളും ഇവിടെ എഴുതാന്‍ പറ്റാത്ത മറ്റു തോന്യാസങ്ങളും ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു . (ഇല്ലെങ്കില്‍ എനിക്കറിയാവുന്നത് ഞാന്‍ എഴുത്തും !!!)
  بارك الله لكم ...

 29. ജിപ്പൂസ് said...

  ഹാ.ഇങ്ങളു കെട്ടാന്‍ പോകുന്നോ സുഹൈര്‍ക്കാ..ഞാന്‍ ഇപ്പോഴും നാട്ടിലുണ്ട് ട്ടോ.ഒരു വിളി.പോട്ടെ ഒരു കോള്‍.അതും പോട്ടെ പോസ്റ്റിനു താഴെ പബ്ലിക്കായി ഒരു ക്ഷണമെങ്കിലും...!

  ന്നെ കിട്ടൂല്ല വിളിക്കാത്ത കല്യാണത്തിനു.ഇനി ഞാന്‍ കൂടിയേ തീരൂ എന്നുണ്ടെങ്കി ദാ ri8way at gmail.com ലോട്ട് ഒരു മെയില്‍ വിട്ടേക്ക്.

  ന്തായാലും അറിഞ്ഞ സ്ഥിതിക്ക് ഇത് കിടക്കട്ടെ.ബാറക്കള്ളാഹുമ്മ ലക വബാറക അലൈക വജമ‌അ ബൈനകുമാ ഫീ ഖൈര്‍.(അര്‍ഥം അറീല്ലെങ്കി അടുത്തുള്ള പള്ളീ പോയി ഏതേലും ഉസ്താദിനോട് ചോയ്ച്ചേക്ക് ട്ടാ)

 30. bilatthipattanam said...

  ങ്ങ്ള് പുര നിറഞ്ഞ് നിക്ക്ണ പുരുഷനാണുന്ന് ഇപ്പ്ളാ..അറിഞ്ഞേട്ടാ..
  അഔ...ഇനെല്ല്യേ കെട്കണൂ.........
  ഭാ‍യി,മംഗളം ഭവത:

 31. [Shaf] said...

  മണവാളനും മണവാട്ടിക്കും എല്ലാ മംഗളാശംസകളും....
  convey ma regards to ur family and new comer..
  all the very best
  May Allah shower His belssings..

 32. അനൂപ്‌ കോതനല്ലൂര്‍ said...

  അപ്പൊ കുറ്റ്യാടിയ്ക്കും മംഗല്യമായി ആശംസകൾ
  അല്ല പിന്നെ ആ പെണ്ണൂകാണൽ സീൻ ഞാൻ വെറുതെ ഓർത്തു
  വിയ്റ്റനാം കോളനിയിൽ എന്താ പെരെന്ന് കനക ചോദിക്കുന്നതു പൊലെ

 33. mysterious said...

  Great starting and climax....All the best for a wonderful married life..Barakka Allahuma lakuma....

 34. മാഹിഷ്മതി said...

  വിളിച്ചാ ഞാൻ ബെരും കെട്ടോ ,....പശ്ശെ വിളിക്കണം . അതിപ്പോ പൊരേല് വന്നു വിളിക്കണം എന്നൊന്നും ഞാമ്പറെയൂല.......

 35. തലശ്ശേരിക്കാരന്‍ said...

  ബാറക്കള്ളാഹുമ്മ ലക വബാറക അലൈക വജമ‌അ ബൈനകുമാ ഫീ ഖൈര്‍.
  എന്റെ എല്ലാവിദ മംഗളാശംസകള്‍ നിങ്ങള്‍കും ഭാവി വദ്ടുവിനും നേരുന്നു. തലശ്ശേരിന്നു ബന്നാ നെയ്ച്ചോറും കോയി പൊരിച്ചതും കിട്ടോ, എടങ്ങാര്‍ അവ്വോ.കായി മുതലാവോ....

 36. കാട്ടിപ്പരുത്തി said...

  എല്ലാവിധ മംഗളാശംസകളും

 37. ശ്രദ്ധേയന്‍ said...

  ഞാന്‍ ബയീപോയോ?... സാരേല്ല... ഒക്കെ ജോറാവട്ടെ... മ്മള് പറഞ്ഞ പോലെ തക്കാരത്തിനു അങ്ങെത്തും... ഓകെ?

 38. ഒരു നുറുങ്ങ് said...

  ഹോ..ഇന്നല്ലേ കുറ്റിയാടിക്കാന്‍ സഹീര്‍ നമ്മടെ താഹിറാനെ കല്യാണം
  കയിച്ചാം പോണ ദെവൊസൊം,ഓരിക്കെന്താ നമ്മടെ ബഗ കൊട്ക്ക്വാ !
  ഒര് ബെല്യെ തേങ്ങ്യായാലോ,ഓല് രണ്ടാളും കൂട്യത് നട്ടാങ്ങട്ട് മുളപ്പിച്ചോട്ടെ!
  പടച്ചമ്പുരാനേ !എന്‍റെ താഹിറാനേം സഹീര്‍നേം നീ’ബര്‍ക്കത്താ‘ക്കണേ !
  അതോണ്ട് എന്‍റെ വക ഈ ദുആ...ബാറകല്ലാഹു ലകുമാ........

  ഒരീസം നിങ്ങ രണ്ടാളും ഞങ്ങട കണ്ണൂരിലിക്ക് ബിര്ന്ന് ബരണം!!

 39. Aisibi said...

  aanhaa!!! ithintedeyilu ithum pattichcho?!!! Nammala bhaashayilu paranjaall.. congratulations!!!

 40. ബിച്ചു said...

  ജനുവരി 26 നിന്റെ സ്വന്തത്രം പോയല്ലോ ...
  എന്തായാലും മംഗളശംസ്കള്‍ ....

 41. Anonymous said...

  ഇതിനു ഒരു ലോഡ് തേങ്ങാ തന്നെ വേണം...

 42. ㄅυмα | സുമ said...

  ഹി ഹി....
  ഗസ്റ്റ്‌ വരുമ്പോ ലൈബ്രറീന്ന് ബുക്ക്‌ എടുക്കണ പരിപാടി കൊറേപ്പേര്‍ക്ക് ഇണ്ടല്ലേ...

  ഉം..അപ്പൊ പുയ്യാപ്ലക്കും കേട്ട്യോള്‍ക്കും വിവാഹ മംഗളാശംസകള്‍...!

 43. ㄅυмα | സുമ said...

  "ഒരു പതിനൊന്ന്-പതിനൊന്നര-പന്ത്രണ്ട് മണിയാവുമ്പൊ... ഏ... ബാക്കി ജബജബ...."
  അന്നിട്ട്‌ പ്രാതിനിധ്യം വേണം പോലും! X-(

  ഉത്തമന്‍ കുറ്റ്യാടി!!! :D :D

 44. ശ്രീ said...

  വൈകിയാണെങ്കിലും ആശംസകള്‍...

 45. ഉമേഷ്‌ പിലിക്കൊട് said...

  :-)

 46. Anonymous said...

  ഈ കമന്റിടുമ്പോഴേക്കും കുറ്റ്യാടിക്കാരന്റെ നിക്കാഹ് കഴിഞ്ഞിട്ടുണ്ടാകും. എങ്കിലും പറയട്ടെ. ലേഖനം ഹൃദ്യമായി. കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മയായ ഗണിത ബ്ലോഗുകാര്‍ക്ക് ഒരു ഭാഗം കണ്ടപ്പോഴൊന്ന് കമന്റാന്‍ തോന്നി. ആ ഭാഗം ചുവടെ ചേര്‍ക്കുന്നു.

  "അങ്ങനെ സ്ഥലമെത്താറായി. വഴിയരികിലെ സ്കൂളില്‍ കുട്ടികള്‍ റിപ്പബ്ലിക്ക് ദിന അസംബ്ലിക്ക് റെഡിയായിരിക്കുന്നുണ്ട്.

  മൈക്കിലൂടെ മുരുകന്‍ കാട്ടാക്കടയുടെ കവിതയാണ് പാടിക്കൊണ്ടിരിക്കുന്നത്...

  “എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം...” ഏത് മാഷാണാവോ ഇന്ന് ഈ കാസറ്റ് തന്നെ പാടിക്കാന്‍ ഇട്ടത്..."

  ഇനിയും വരാം. തകര്‍ത്തു ബ്ലോഗുക.

 47. കുറ്റ്യാടിക്കാരന്‍|Suhair said...


  എന്റെ പൊന്നു കൂടെപ്പിറപ്പുകളേ...
  ഇതുവരെ മിണ്ടാതിരുന്നതിന്‍ ക്ഷമ ചോദിച്ചോട്ടേ.. തിരക്കായതു കൊണ്ടാണ്.

  വരാമെന്ന് പറഞ്ഞവര്‍ക്കും,
  എന്നിട്ട് വരാതിരുന്നവര്‍ക്കും,
  വന്ന് ബിരിയാണി അടിച്ച് പോയവര്‍ക്കും, വിളിക്കാഞ്ഞതിന്‍ ചീത്തപറഞ്ഞവര്ക്കും,
  എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി,

  നിങ്ങളുടെ പ്രാര്ത്ഥനകള്‍ക്ക് പകരം നല്കാന്‍ എനിക്ക് സ്നേഹമല്ലാതെ മറ്റൊന്നില്ല...

 48. soheb said...

  Wish you a very happy married life

 49. ഷിനോജേക്കബ് കൂറ്റനാട് said...

  നല്ല പോസ്റ്റ്...

 50. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

  പ്രിയ സുഹൈർ,
  താങ്കൾ എവിടെ എന്ന അന്വേഷണങ്ങൾക്കൊടുവിലാണീ നടുക്കുന്ന സത്യം മനസ്സിലായത്.. സാരമില്ല അനിയാ.. വരാനുള്ളത് വഴിയിൽ തങ്ങില്ല. എന്നല്ലേ..:)

  ആ സമയത്ത് (അസമയത്തല്ല) ഞാനും നാട്ടിൽ ഉണ്ടായിരുന്നും.

  വൈകിയാ‍ണെങ്കിലും ഹൃദയംഗമമായ ആശംസകൾ നേരുന്നു. സ്വീകരിച്ചാലും .

  @ഷിനോ ജേക്കബ്,

  നല്ല പോസ്റ്റുകൾ പിറക്കട്ടെ. :)

 51. മാഹിഷ്‌മതി said...

  അല്ല്ല ചങ്ങായീ പോയിറ്റുരുപാടു ദെവസായില്ലെ ഏട്യാ ഉള്ളത്

 52. കുറ്റ്യാടിക്കാരന്‍|Suhair said...

  ബഷീര്‍ക്കാ
  ആ അന്വേഷണങ്ങള്‍ക്ക് നന്ദി. ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.

  മാഹിഷ്മതി മാഷ്...

  ഞാനിവിടെ ദുബായില്‍ തന്നെ ഉണ്ട്. ജോലി വളരെയേറെ ഉണ്ട് ഇപ്പൊ. അതുകൊണ്ട് ബ്ലോഗില്‍ വന്നുനോക്കല്‍ കുറവാണ്‍. പോസ്റ്റും ഇടാനില്ല. അതാ കാണാത്തത്.. :)

  സുഖമല്ലേ?

 53. Anonymous said...

  കുറ്റ്യാടിക്കാരാ കല്യാണൊക്കെ ജോറിലു തന്നെ നടക്കട്ടെ ... ഞമ്മടെ നാട്ടിലെ ഒരു കല്യാണമല്ലെ ... അല്ലാഹു നിങ്ങളു ജീവിതം സന്തോഷപൂരിതമാക്കട്ടെ.. ഇഹത്തിലും പരത്തിലും ഇണയും തുണയുമായി ഇരിക്കട്ടെ ... ത്വാഹിറാക്കും അതിനു സാധിക്കട്ടെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ പ്രാർഥനയോടെ...

 54. gulfmallu said...

  പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

  ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു
  വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌
  ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു
  ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗു RSS feeds ഗള്‍ഫ്‌
  മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

  അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍
  വെബ്‌ ( add to your web/Add this/ Get your code here)എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍
  ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ
  വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്

  അതല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

  കുറിമാനം :-
  താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍
  ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍
  മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

  നന്ദിയോടെ
  ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

  Read More

  www.gulfmallu.tk
  The First Pravasi Indian Network

 55. shaheer mon said...

  കിടിലന്‍ എഴുത്ത് ആശംസകള്‍
  shaheer

 56. അബ്‌കാരി said...

  വൈകിയ വിവാഹ മംഗളാശംസകള്‍ .
  നല്ലത് വരട്ടെ :)

 57. MT Manaf said...

  ബാക്കി ജബജബ....

 58. സസ്നേഹം said...

  വളരെ നന്നായിരിക്കുന്നു...
  മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
  അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?

 59. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

  ഇന്ന് ഒരു കമന്റ് എവിടെയോ കണ്ടു. ഒരു ഏറര്‍ ടെസ്റ്റ്.. തിരിച്ച് വന്നു പുതിയ പോസ്റ്റ് കാണുമെന്ന് കരുതി വന്നതാണ്‌. ഇഞ്ചാളെ പറ്റിച്ചു :)

 60. Anonymous said...

  കലക്കീട്ടോ.. സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നേരുന്നു..

 61. Satheesan .Op said...

  ഉമ്മളും ഒരു കുറ്റ്യാടിക്കാരനാ ...ഇബ്ഡ ആദ്യായിറ്റ ബരുന്നെ ...നന്നായിട്ടുണ്ട് കേട്ട ...

 62. കാഴ്ചകളിലൂടെ said...

  എല്ലാവിധ മംഗളാശംസകളും

 63. സുധി അറയ്ക്കൽ said...

  കല്യാണത്തോടെ ഒരു ബ്ലോഗർ ഇല്ലാതായി!!!

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...