Monday, March 10, 2008

കൊടുക്കാന്‍ പറ്റാത്ത സമ്മാനങ്ങള്‍...

നാട്ടിലേക്ക് ഒരു കൂട്ടുകാരന്‍ പോവുന്നുണ്ട്
എന്തു കൊടുത്തു വിടണം, വീട്ടുകാര്‍ക്ക്?
എളാപ്പാക്ക് അത്തര്‍ കുപ്പികള്‍...
ഉമ്മാമയ്ക്ക് ഒരു വലിയ ഡബ്ബ വാസ്‌ലിന്‍...
ഉമ്മയ്ക്കോ?
കസവ് സാരി?
സ്വര്‍ണമാല?
ഒരു ഡയമണ്ട് പെന്‍‌ഡന്റ് ആയാലോ? (മാതൃദിനം സ്പെഷല്‍...)
കറിക്കത്തി, പപ്പടം കുത്തി, തേങ്ങാചിരവി? (എല്ലാം, ജെര്‍മന്‍ മേയ്ഡ് തന്നെയിരിക്കട്ടെ)
പക്ഷേ, ഉമ്മയ്ക്കാവശ്യം...
“നിന്റെ ഒരു മുഷിഞ്ഞ ബെഡ്ഷീറ്റ്..
നീ ഇവിടില്ലാത്തപ്പോള്‍
അലക്കുന്ന വെള്ളത്തില്‍ അഴുക്ക് കാണാതായി...
നിന്റെ ഒരു അലക്കാത്ത കുപ്പായം...
കോളറില്‍ അഴുക്കുപിടിച്ച കുപ്പായം ഒന്നുപോലും ഇല്ലിവിടെ... അലക്കിയെടുക്കാന്‍..
നിന്റെ ആ കഠിനമായ ശബ്ദം വേണം...
മുളകുണങ്ങാനിടുമ്പോള്‍, ഒന്നു കാക്കയെ ഓടിക്കാന്‍...
ആ ശബ്ദമില്ലാതെ...
ഇവിടെ വീടുറങ്ങിപ്പോയി...“

33 അഭിപ്രായങ്ങള്‍:

 1. കുറ്റ്യാടിക്കാരന്‍ said...

  കവിത എന്ന ലേബല്‍ ഈ പോസ്റ്റിന് കൊടുത്തത് എത്രത്തോളം ന്യായീകരിക്കാന്‍ പറ്റും എന്നെനിക്കറിയില്ല. അഭിപ്രായങ്ങളേക്കാള്‍ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു...

 2. arpookarakadhakal.blogspot.com said...

  valare mosham

 3. ഇസാദ്‌ said...

  ഹ ഹഹ് ഹ, കുറ്റ്യാടീ ..
  വളരെ നന്നായിട്ടുണ്ട്. ഒരുപാട് enter അടിക്കാതെ ഇത് നീട്ടി എഴുതിയിരുന്നെങ്കില്‍ ഒരു നല്ല പോസ്റ്റ് ആയേനേ :) .. നല്ല എഴുത്ത്.

 4. നിരക്ഷരന്‍ said...

  മകനെ പിരിഞ്ഞിരിക്കുന്ന ഒരു ഉമ്മയുടെ മുഴുവന്‍ ദുഃഖവും, നൊമ്പരവും ഈ പോസ്റ്റിലുണ്ട്.

  കുറ്റ്‌യാടിക്കാരന് സ്വയം തോന്നുന്നതുപോലെ കവിത എന്ന ലേബല്‍ മാത്രമേ ഇതിന് ചേരാത്തതായുള്ളൂ. അതിനിയും എടുത്ത് മാറ്റാമല്ലോ.

  ആശംസകള്‍.

 5. കുറ്റ്യാടിക്കാരന്‍ said...

  നിരക്ഷരന്‍,
  താങ്കള്‍ പറഞ്ഞ പോലെ ലേബല്‍ ഒഴിവാക്കി. സത്യം പറയട്ടെ, ഈ ലേബലിന്റെ പ്രാധാന്യം എനിക്ക് ഇനിയും പിടികിട്ടിയിട്ടില്ല. നല്ല വാക്കുകള്‍ക്ക് നന്ദി.

  ഇസാദ്,
  എനിക്കെന്തോ, മുറിച്ചു മുറിച്ച് എഴുതാനാണ് തോന്നിയത്. ചിലപ്പോള്‍ മനസില്‍ നിന്നു വരുന്നത് തുടര്‍ച്ചയില്ലാത്ത ചിന്തകളായിരിക്കും. അവയിങ്ങനെ മുറിഞ്ഞ്... മുറിഞ്ഞ്...
  അല്ലേ...?

  ആര്‍പ്പൂക്കരക്കഥകള്‍,
  എന്തായാലും നെഗറ്റിവ് കമന്റ്സ് പ്രതീക്ഷിച്ചു. ഇത് എന്റെ നാലാമത്തെ പോസ്റ്റായതല്ലേയുള്ളൂ, ക്ഷമിക്ക്, ശരിയാക്കാം...
  പക്ഷേ കുറച്ചുകൂടി specific ആയി, എനിക്ക് എവിടെയാണ് പിഴച്ചത് എന്ന് പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.

 6. പാമരന്‍ said...

  കുറ്റീ... ഇതാണ്‌ കവിത. ഇതല്ലെങ്കിപ്പിന്നെ എന്താ കവിത..?

 7. Anonymous said...

  ഉമ്മയ്ക്ക്‌ ഒരു ഉമ്മയാകാന്‍ കഴിയുന്നു...നിണ്റ്റെ തികട്ടലുകള്‍ ... നിനക്കു നല്ല മകന്‍ ആകാനും കഴിഞ്ഞു എന്നു ആ ഉമ്മയ്ക്കു വിരഹത്തൊടെ ആശ്വസിക്കാം.. ആശംസകളോടെ
  സ്വന്തം നാട്ടുകാരന്‍.

 8. Sibi said...

  ഓര്‍മയുടെ നെയ്തിരിവെട്ടത്തെ ഇത്ര മനോഹരമായി കോരിയിട്ട സുഹൈര്‍ അഭിനന്ദനം അര്‍ഹിക്കുന്നു..നാട്ടു ചിന്തകളുടെ ഒരു സംസ്ക്രിതിയിലേക്കു അറിയാതെ എത്തിപ്പോകുന്നു..ബന്ധങ്ങളുടെ ഊഷ്മളതകളിലേക്കും..കൊള്ളാം..നല്ല ശ്രമം..കൂടുതല്‍ ശ്രദ്ധിക്കപ്പെടട്ടെ

 9. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

  വീട്ടിലേക്കു കൊടുത്തയിക്കാന്‍ പറ്റിയ ഏറ്റവും നല്ല സാധനം സേനഹമാണു

 10. Areekkodan | അരീക്കോടന്‍ said...

  താങ്കളെ പ്രതീക്ഷിച്ചിരുന്നവര്‍ക്ക്‌ സ്നേഹത്തോടെയുള്ള ഒരു വിളി തന്നെ ധാരാളമല്ലേ...?പിന്നെ എന്തിന്‌ ഈ നശ്വര സമ്മാനങ്ങള്‍?

 11. കുറ്റ്യാടിക്കാരന്‍ said...

  പാമൂ,
  താങ്കള്‍ പറഞ്ഞത് ശരിയാവാനാണ് വഴി. കാരണം നിരുവും ഞാനുമൊക്കെ കവിതയെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തില്‍ പാമരന്മാരാണ്.(അല്ലേ നിരൂ?)

  നാട്ടുകാരനും സിബിച്ചായനും സ്വാഗതം, നന്ദി.

  അരീക്കോടനും അനൂപും പറഞ്ഞത് കറക്റ്റാണ്.

 12. കാപ്പിലാന്‍ said...

  എടൊ കുറ്റി,

  ഷമിക്കണം.ഞാന്‍ ഇന്നാണ് ഇത് വായിക്കുന്നത്.ഇത് കവിത തന്നെയാണ് .വീട്ടിലേക്ക്‌ കൊണ്ടുപോകാന്‍ ഇതൊക്കെ തന്നെ .ഇതില്‍ ഏറ്റവും എനിക്കിഷ്ടപ്പെട്ടത്.നിങ്ങളെയാണ്,ഒരമ്മയുടെ സ്നേഹമാണ്.കൂടുതല്‍ എഴുതുക.

 13. നമ്പര്‍ വണ്‍ മലയാളി, said...

  എന്റെ ഡയറിയുടെ
  നടുവിലെ താള്‍ ഞാന്‍ ഇവിടെയിടുന്നു...
  നിങ്ങളതില്‍ നിങ്ങളുടെ ചിന്തയുടെ ചിത്രം പതിയ്കുക....

 14. ജോസ്മോന്‍ വാഴയില്‍ said...

  കുറ്റ്യാടീ...,

  നല്ല ഭാവന...!!

  ശരിക്കും ഒരു ഉമ്മയുടെ മനസ് തന്നെ...!!

  ചിലപ്പോഴെങ്കിലും അമ്മമാര്‍ ഇങ്ങനെ ചിന്തിച്ചു പോകാറുണ്ടെന്ന്... ഈയുള്ളവന്റെ അമ്മ സഹിതം പറഞ്ഞിട്ടുണ്ട്...!!

  കൊള്ളാം...!!!

 15. ഗീതാഗീതികള്‍ said...

  നല്ലപോസ്റ്റ് കുറ്റ്യാടീ.....

  അമ്മ(ഉമ്മ)മനസ്സിന്റെ സങ്കടങ്ങള്‍ അറിയുന്നല്ലോ...

 16. കുറ്റ്യാടിക്കാരന്‍ said...

  കാപ്പിലേട്ടാ, നം.1മലയാളീ, ജോസ്മോനേ,ഗീതേച്ചീ, നിരക്ഷരാ... പിന്നെ എല്ലാവരോടും......

  എനിക്ക് അവധികിട്ടി. നാട്ടില്‍ പോകുന്നു, നാളെ.

  15 ദിവസം കഴിഞ്ഞു തിരിച്ചുവരണം. ഹോ....

 17. നിരക്ഷരന്‍ said...

  കുറ്റ്യാടിക്കാരാ...
  ഉമ്മാന്റേം, ഉപ്പാന്റേം, മറ്റുള്ള കുടുംബാഗങ്ങളുടേയും കൂടെ ലീവെല്ലാം ആഘോഷിച്ച് പതുക്കെ തിരിച്ച് വന്നാല്‍ മതി.

 18. ahammedpaikat said...

  ഉമ്മാക്ക് ഇത്ര അധികം സമ്മാനം വെണ്ട. കുരച്ചു മതി.

 19. Suvi Nadakuzhackal said...

  ഉമ്മയുടെ മനസ്സിലെ സ്നേഹം മുഴുവന്‍ ഇവിടെ കാണാം. പിന്നെ മീന്‍ വെട്ടുന്ന കത്രിക നല്ല ഒരു ഉപഹാരം ആയിരിക്കും. നാട്ടില്‍ കിട്ടാത്ത ഒരു സാധനം ആണല്ലോ.

 20. കുറ്റ്യാടിക്കാരന്‍ said...

  thank you ahmed and suvi....

 21. ഗൗരിനാഥന്‍ said...

  ഇത് പോലെ ആവശ്യപെടുന്ന മറ്റൊരു അമ്മയുടെ മകളാണ് ഞാന്‍...എന്റെ നാട്ടുകാരെ മുഴുവന്‍ കേള്‍പ്പികുന്ന സ്വകാര്യം എന്നാണ് അമ്മ പറഞ്ഞത് എന്നാ ചില്ലറ വ്യത്യാസമേ ഒള്ളൂ. ഇത്തിരി ഒള്ളൂ എങ്കിലും തന്റെ പോസ്റ്റ്കളില്‍ മനസ്സില്‍ തട്ടിയത് ഇതാണ്..

 22. കുറ്റ്യാടിക്കാരന്‍ said...

  ഗൌരീ,

  ഞാന്‍ ഗൌരിയുടെ ബ്ലോഗ് വായിച്ചിരുന്നു. തന്നെപ്പറ്റിയുള്ള വിവരണത്തില്‍ തന്നെ അമ്മയോട് തനിക്കുള്ള സ്നേഹം മനസിലാവുന്നുണ്ട്. തനിക്ക് ഇത് പ്രത്യേകിച്ച് ഇഷ്ടപ്പെട്ടതില്‍ യാതൊരു അദ്ഭുതവുമില്ല.

  ഇത് ഇഷ്ടപ്പെട്ടു എന്നറിയിച്ചത് നന്നായി.

 23. സമീറ said...

  വായിച്ചു കഴിഞ്ഞപ്പോള്‍എന്റെ കണ്ണും നിറഞ്ഞു കുറ്റ്യാടി..

 24. കുറ്റ്യാടിക്കാരന്‍ said...

  കമന്റിന് നന്ദി സമീറ...

 25. എ.ജെ. said...

  കുറ്റ്യാടിക്കാരാ....

  നല്ല പോസ്റ്റ്...
  എവിടെയോ ഒരു തേങ്ങല്‍ കേള്‍ക്കുന്നില്ലേ എന്നൊരു തംശം....
  ഈ Weekend ഒന്നു നാട്ടില്‍ പോയേക്കാം....

  ഒരു കക്കട്ടിലുകാരന്‍......

 26. കുറ്റ്യാടിക്കാരന്‍ said...

  മിക്കവാറും ആ തേങ്ങല്‍ മനസിന്റെ അകത്തുനിന്നു തന്നെയായിരിക്കും എ.ജെ..

  ശരി മകാനേ... നാട്ടില്‍ പോയി വാ..

 27. Sharu.... said...

  മകനെ പിരിഞ്ഞിരിക്കുന്ന ഉമ്മാടെ നൊമ്പരം മുഴുവന്‍ ആ കുറച്ചു വരികളിലുണ്ട്. അതു ഞാനെടുക്കുന്നു. കാരണം എന്റെ കണ്ണു നിറച്ച വരികളെ അങ്ങനെ ചുമ്മാ വിടാന്‍ പാടില്ലല്ലോ :)

 28. കുറ്റ്യാടിക്കാരന്‍ said...

  എന്തായാലും കണ്ണ് നിറച്ച വരികളല്ലേ, ഷാരു എടുത്തോ...

 29. KV Noushad said...

  Dear Suhair,
  Really amazing work from you!!
  Keep it up.

  Try to add many more items.

  Noushad
  (H/o Lameez)
  kvnoushad@uaeu.ac.ae

 30. കുറ്റ്യാടിക്കാരന്‍ said...

  നൌഷാദ് ഭായ്;
  പ്രോത്സാഹനങ്ങള്‍ക്ക് വളരെയേറെ നന്ദി. ഇനിയും എഴുതാന്‍ ഈ വാക്കുകള്‍ നിര്‍ബന്ധിക്കുന്നു (എഴുതാന്‍ കാര്യമായൊന്നുമില്ലെങ്കിലും; എഴുതിയതിലും കാര്യമായൊന്നുമില്ലെങ്കിലും).

  അവിചാരിതമായ ഈ സന്ദര്‍ശനം എന്നെ അത്ഭുതപ്പെടുത്തി; സന്തോഷവാനാക്കി. വളരെയേറെ നന്ദി.

 31. അക്കേട്ടന്‍ said...

  കുറ്റ്യാടിക്കാരാ...
  ഇത് മനസ്സില്‍ എവിടെയോ കൊണ്ടു...
  ഇന്നാണ് താങ്കളുടെ ബ്ലോഗ് കണ്ടത്. ആകെ മൊത്തം ഒറ്റ ഇരുപ്പിന് വായിച്ചു. എല്ലാ ഭാവുകങ്ങളും നേരുന്നു. ഗൃഹാതുരത്വം എവിടെയും തെളിഞ്ഞു കാണാം. മനസ്സിന്റെ നന്മയുടെ ഏറ്റവും വലിയ ലക്ഷണവും അത് തന്നെയല്ലേ? പിന്നെ കുറ്റിയാടി നിഘണ്ടു അസ്സലായി. ഒരു കോഴിക്കോട് കാരനായ എനിക്ക് പ്രത്യേകിച്ചും ഇഷ്ടപ്പെട്ടു.

 32. കുറ്റ്യാടിക്കാരന്‍ said...

  അക്കേട്ടാ,
  വളരെയേറെ നന്ദി, ഈ വരവിനും നല്ല വാക്കുകള്‍ക്കും...

 33. safar said...

  യദ്രിശ്ചികമായാണ് താങ്കളുടെ ബ്ലോഗ്‌ കാണാനിടയായത്...
  വളരെ നന്നായിട്ടുണ്ട്...ഇനിയും പ്രതീക്ഷിക്കുന്നു വളരെക്കൂടുതല്‍...

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...