Friday, October 17, 2008

തേങ്ങാക്കൊല - The Bunch Of Coconut

“ധും... പ്ദും... പ്ഠും... പ്ഡും.... ഹ്ശ്‌ശ്‌ശ്‌പ്ലും.....“

ഉറക്കത്തിലും എനിക്ക് കത്തി, സംഭവം അതു തന്നെ; കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ എത്തിയിരിക്കുന്നു. എത്തിയിരിക്കുന്നു എന്നുമാത്രമല്ല, മൂപ്പര്‍ പണിയും തുടങ്ങിയിരിക്കുന്നു, എനിക്ക് പണി തരാനും...

ഇനിയിപ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നുവച്ചാല്‍...

അടുക്കളയില്‍ ദോശ ഉണ്ടാക്കുന്നതിന്റെ തിരക്കിനിടയിലും ഉമ്മ എന്റെ മുറിയിലെത്തും. എന്നിട്ട് എന്നെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങും: “നോക്ക്... ഇഞ്ഞ് ഇണീക്ക്... കണാരനതാ തെങ്ങ്മ്മല് കയര്വേന്‍ ബന്ന്ക്ക്... ഇണീക്ക് ചെറിയോനേ... ഇണി‌ഇണി....”

“മ്... ഓറ് തേങ്ങ പറിച്ച് തീരട്ടെ... എന്നിറ്റ് ഇണീക്കാ ഉമ്മാ... ഞാന്‍ കൊറച്ചുംകൂടി ഒറങ്ങട്ടെ...”

വെള്ളിയാഴ്ച്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 8 മണിയാവുമ്പോഴേക്ക് മദ്രസയില്‍ എത്തണം. ആകെക്കൂടെ ആഴ്ച്ചയില്‍ ഒരിക്കല്‍ അല്‍പ്പം ഉറങ്ങാന്‍ സമയം കിട്ടുന്ന ഈ ദിവസം കണക്കാക്കിയാണ് കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ വന്നിരിക്കുന്നത്.

“ഇഞ്ഞ് ഇണീക്ക്, ഉപ്പ ഇപ്പം വെരും.. ഉപ്പാനെ വെറ്പ്പ് പിടിപ്പിക്കാണ്ട് വന്ന് തേങ്ങ പെറുക്കിയിട്ട് കൊടുക്ക്... ചെല്ല്... ചെല്ല്....” ഉമ്മ എന്നെ എഴുന്നേല്‍പ്പിക്കാനുള്ള അനുപല്ലവി തുടങ്ങും, പക്ഷെ അത് മുഴുവനാക്കാന്‍ ഉമ്മയ്ക്ക് മിക്കവാറും പറ്റാറില്ല, അപ്പോഴേക്കും അടുക്കളയില്‍ ഏതെങ്കിലും കുരുത്തംകെട്ട പൂച്ച എന്തെങ്കിലും അക്രമം കാണിച്ചിരിക്കും, അല്ലെങ്കില്‍ ദോശകരിയാന്‍ തുടങ്ങിയിരിക്കും... എന്നെ വിട്ട് ഉമ്മ സ്വന്തം കാര്യം നോക്കിപ്പോവും.

പക്ഷെ അധികനേരം കഴിയും മുന്‍പുതന്നെ ജനാലയ്ക്ക് മുട്ടാന്‍ തുടങ്ങും ഉപ്പ. മുട്ടുക എന്ന് പറഞ്ഞാല്‍ അതൊരു കുറച്ചിലാണ്. സത്യത്തില്‍ ജനലിന്റെ ഫ്രെയിം ഇരൂള്‍ മരം കൊണ്ട് ഉണ്ടാക്കിയതായത് കൊണ്ട് പൊട്ടിപ്പോവുന്നില്ല എന്നേയുള്ളൂ... ആ ജാതി തട്ടലാണ്. വീടിന്റെ ഡിസൈനില്‍ മക്കളുടെ ശീലങ്ങള്‍ക്കും പങ്കുണ്ട് എന്ന കാര്യം അദ്ദേഹത്തിന് പണ്ടേ അറിയാമായിരുന്നു.

ഇനിയും എഴുന്നേല്‍ക്കാതിരിക്കണമെങ്കില്‍ ചെവിക്ക് വല്ല പ്രശ്നവുമുണ്ടാവണം. ഒരു വിധപ്പെട്ട ഉറക്കമെല്ലാം ആ ഒച്ചകേള്‍ക്കുന്നതോടെ പോകും.

ഈ മേലെ ഉദ്ധരിച്ച ശബ്ദങ്ങള്‍ ഞാന്‍ വിശദീകരിക്കാം. ധും എന്നത് വളരെ നാച്ചുറലായ ശബ്ദമാണ്. കണാരേട്ടന്‍ തെങ്ങിന്റെ തലയില്‍ കയറി തന്റെ മൂര്‍ച്ചയേറിയ വാക്കത്തികൊണ്ട് വീശുമ്പോള്‍ ഒറ്റയായി വീഴുന്ന തേങ്ങകള്‍ മഴയും മഞ്ഞും കൊണ്ട് നനഞ്ഞ മണ്ണില്‍ തങ്ങളുടെ അറൈവല്‍ അക്ക്നോളജ്മെന്റായി പുറപ്പെടുവിക്കുന്ന ശബ്ദമാണത്; ധും!

കണാരേട്ടന്‍ ഏതെങ്കിലും തെങ്ങിന്റെ മുകളില്‍ കയറിയാല്‍ അതിന്റെ തൊട്ടുതാഴെ തന്നെ നിന്ന്, മൂപ്പര്‍ തേങ്ങ പറിച്ച് തീര്‍ക്കുന്നതിനു മുന്‍പ് തന്നെ ഇതൊക്കെയൊന്ന് പെറുക്കിയിട്ട് തീര്‍ത്തുകളഞ്ഞാല്‍ കളിക്കാന്‍ പോവാല്ലോ എന്നോര്‍ത്ത് തലയും ചൊറിഞ്ഞ്, അല്ലെങ്കില്‍ ചിലപ്പോള്‍ കൈലി/ട്രൌസറ് കയറ്റി കാലും ചൊറിഞ്ഞ് (പറമ്പില്‍ ആവശ്യത്തിന് തൂവ/ചൊറിയണംസ് ഉണ്ടേ...) ഇരിക്കുമ്പോഴാണ് മുകളിലിരുന്ന് കണാരേട്ടന്‍ താഴെ മാറി നില്‍ക്കുന്ന ഉപ്പ വഴി എന്നെ ചീത്ത പറയുന്നത്: “ആടന്നങ്ങോട്ട് മാറി നിന്നൊ ചെറിയോനേ... തേങ്ങ തലേല് വീണിറ്റ് ഇന്ന വെലിച്ച്പായ്യേന്‍ ഇബ്ഡ ആരിക്കും ആവ്വൂല...”

തേങ്ങ എടുത്തിട്ട് കൊടുത്താലും പോര, “വായിക്കേടും“ (കുറ്റ്യാടി നിഘണ്ടു പ്രകാരം വായിക്കേട് = ചീത്തവിളി. വഴക്ക് എന്ന ഒറിജിനല്‍ വാക്കില്‍ നിന്ന് വന്നതായിരിക്കാം) കേള്‍ക്കണം. എന്തൊരു ഗതികേട്...

സോറി, റൂട്ട് മാറിപ്പോയി, ഇനി അടുത്ത സ്വരത്തെ ഡിഫൈന്‍ ചെയ്യാം.

പ്ഠും എന്ന ശബ്ദത്തിന്റെ സ്വരസ്ഥാനം അല്‍പ്പം മാറിയാണ് കിടക്കുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ അടുക്കളമുറ്റത്ത് നിന്ന് അല്‍പ്പം മാറി, തേങ്ങാക്കൂടയുടെ മേല്‍ക്കൂരയില്‍. അവിടെ തേങ്ങവീണ് ഓട് പൊട്ടിയ ശബ്ദമാണത്. മിക്കവാറും ഇതിന് ഒരു അറ്റാച്ച്മെന്റായി ഉമ്മാമയുടെ വക ഒരു ദീനരോദനവും കേള്‍ക്കാം; “ഹത, പടച്ചോനേ... പഹയന്‍ ഓടിന്റെ മോള്ള്ത്തെന്നെ തേങ്ങ പറിച്ചിട്ട്... കണാരാ, ശൈത്താനെ, ഇഞ്ഞ് കയിഞ്ഞകുറി തെങ്ങ്മ്മെ കയരിയ നേരവും നാല് ഓട് പൊട്ടിച്ചതാ... എന്തായാലും ഇത് ഇഞ്ഞ് തന്നെ മാറ്റി ഇട്ട് തന്നിക്കില്ലേങ്കില് ചായേന്റെ ബെള്ളം തെരുവേല ഞാന്... ങാ...”

അവിടേം പണി എനിക്ക് തന്നെ, കണാരേട്ടന്‍ തെങ്ങ്കയറിത്തീരുന്നതിനു മുന്‍പ് പുതിയ ഓട് വാങ്ങിക്കൊണ്ടുവരണം; അങ്ങാടിയില്‍ പോയായാലും അടുത്ത വീട്ടില്‍ നിന്നായാലും.

അടുത്ത ശബ്ദം; പ്ഡും. ഇതും ഉമ്മാമ്മയുടെ നെഞ്ചിടിപ്പുകൂട്ടുന്ന ഒരു സ്വരമാണ്. ഇവിടെ തേങ്ങ വീണിരിക്കുന്നത് ഓടിന്റെ പുറത്തല്ല, “ബയ്യാപ്പൊറത്ത്” (പുറകുവശം/അടുക്കളമുറ്റം)കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഏതോ കുടുക്ക/ചട്ടിയുടെ മൂര്‍ത്തിയിലാണ് (ഏയ്.. ആ മൂര്‍ത്തിയല്ല, “ഞമ്മളെ“ വീടുകളില്‍ മൂര്‍ത്തികള്‍ ഇല്ല; മൂര്‍ത്തി എന്നുവച്ചാല്‍ മൂര്‍ദ്ധാവ് എന്ന്). സാധാരണഗതിയില്‍ കണാരേട്ടന്‍ തന്റെ ഓപ്പറേഷന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഉമ്മാമ ഒരുവിധപ്പെട്ട ഫ്രാജെല്‍ മെറ്റീരിയത്സ് എല്ലാംതന്നെ ബയ്യാപ്പൊറത്തുനിന്ന് മാറ്റിവെക്കാറുള്ളതാണ്. പാവം ഉമ്മാമ, അന്ന് ആ വക സാധനങ്ങളില്‍ ഏതോ ഒന്ന് മാറ്റിവയ്ക്കാന്‍ മറന്നു, കണാരേട്ടന്‍ ഹിറ്റ് ദ ടാര്‍ഗെറ്റ് വിത്തൌട്ട് ഫെയില്‍. ഉമ്മാമയുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു കുടുക്ക കൂടെ നഷ്ടമായി. കണാരേട്ടന്റെ അക്കൌണ്ടിലേക്ക് ഉമ്മാമ വക പഴിപറച്ചിലിന്റെ ക്രെഡിറ്റ് ഒന്ന്കൂടി. എനിക്കും പണി കൂടി. അങ്ങാടിയിലേക്ക് അടുത്ത പാച്ചില്‍. ഈ പ്രാവശ്യത്തെ ആവശ്യം കുടുക്ക.

ഹ്ശ്ശ്ശ്ശ്ശ്പ്ലും എന്ന ശബ്ദം ഉണ്ടാക്കിയത് ഒരു കോറസാണ്. കുലയിലെ തേങ്ങകളെല്ലാം മൂത്തതാണെങ്കില്‍ കണാരേട്ടന്‍ എല്ലാത്തിനെയും കൂടെ ഒരുമിച്ച് ഭൂമിയിലേക്ക് പറഞ്ഞയക്കും. അതുകാരണമാണ് കാറ്റിന്റെ ശബ്ദം പൈലറ്റായി വരുന്നത്. ഇത് മൊത്തം താഴെ ചെളിയില്‍ വീണ് ആ വെള്ളം ചുമരിന്മേല്‍ തെറിക്കും. അതിനും ഉമ്മാമ കണാരേട്ടനെ സ്നേഹപൂര്‍വം ശാസിക്കും.

ഇതിലൊന്നും പെടാത്ത ഒരു ശബ്ദം ഒരിക്കല്‍ കേട്ടു.അബ്ദുസ്സമദ് ഏലിയാസ് സമദ് ഏലിയാസ് ചന്ദ് ഏലിയാസ് ചന്ദ്ക്ക ഏലിയാസ് ചന്ദ്ക്കാള ഏലിയാസ് കാള എന്ന എന്റെ കൊച്ചുകസിനാണ് കഥാനായകന്‍. അന്ന് ചന്ദിന്റെ പ്രായം വെറും തുച്ഛം. എങ്ങിനെ വന്നാലും അഞ്ചില്‍ കൂടില്ല. പക്ഷെ ഡയലോഗുകള്‍ക്ക് ഒരു പഞ്ഞവുമില്ല, കുരുത്തക്കേടുകള്‍ക്കും.

ആ കുഞ്ഞുപ്രായത്തിലും അവന് മലയാളഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു. സിനിമാഗാനങ്ങള്‍ പോലും ലഘു - ഗുരു തിരിച്ച് വൃത്തം മനസിലാക്കി മാത്രമേ അവന്‍ ചൊല്ലാറുള്ളൂ. “രാമായണക്കാറ്റേ.. എന്‍ നീലാംബരിക്കാറ്റേ..” എന്ന ഗാനം അവന്‍ പാടിയിരുന്നത് ഇങ്ങനെയായിരുന്നു:

”രാമായെ... എണക്കാറ്റേ....
എന്‍നീലാമ്പേ... എരിക്കാറ്റേ...”

ഈ ചന്ദിന് ഒരു ചെറിയ അസുഖമുണ്ട്, ഈ കവിതയുടെ അസുഖേ... ഇടക്കിടക്ക് അവന്‍ കവിതകള്‍ ചൊല്ലും. തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കല്‍പ്പനകളില്‍ അഭിരമിക്കുന്ന അവന്റെ ഹൃദയസ്പൃക്കായ വരികള്‍ കേട്ട് ഞാന്‍ പലപ്പോഴും ഖിന്നനായിപ്പോയിട്ടുണ്ട്!

കുടുംബത്തിലെ ആരുടെയോ കല്യാണദിവസം. വീട്ടില്‍ പെണ്ണുങ്ങളെല്ലാം കല്യാണത്തിന് ഇറങ്ങാനുള്ള ഒരുക്കങ്ങളില്‍. “എടവലത്തെ“ (അയല്‍‌വക്കത്തെ) “ബമ്പത്തി“ക്കോഴിയും “ബഡ്കൂസ്“കോഴിയും മുറ്റത്ത് ചിക്കിച്ചികയുന്നു. മുറ്റത്ത് സൈക്കിളില്‍ ചാരി‌ ഞാനിരിക്കുന്നു. എന്ത് കുരുത്തക്കേടൊപ്പിക്കണം എന്ന് ചിന്തിച്ച് തെങ്ങില്‍ കയ്യും കൊടുത്ത് ചന്ദ് നില്‍ക്കുന്നു. പുതുതായി മനസില്‍ വന്ന ഒരു കവിതയും അവന്‍ ചൊല്ലുന്നുണ്ട്.

“ചേരട്ട ബന്ന്....
പണിക്കാറ് ബന്ന്...

ചേരട്ടേനെ കണ്ട്...
ബടി കൊണ്ട് തോ‍ണ്ടീ...

കണ്ടത്തില് ചാടീ....”

കോലായില്‍ കണ്ട തേരട്ടയെ ഏതോ പണിക്കാരന്‍ തോണ്ടിയെടുത്ത് പറമ്പിലേക്ക് കളഞ്ഞുവത്രേ... പാവം തേരട്ട...

പെട്ടെന്നൊരു ശബ്ദം!

തേങ്ങവീണ ശബ്ദം തന്നെ, പക്ഷെ ഒരു സൈലന്‍സര്‍ പിടിപ്പിച്ച എഫക്റ്റുണ്ട് ശബ്ദത്തിന്. തിരിഞ്ഞുനോക്കുമ്പോള്‍ ബമ്പത്തിക്കോഴിയുടെയും ബഡ്ക്കൂസ് കോഴിയുടെയും തൂവല്പോലും കാണാനില്ല. ചന്ദ് തെങ്ങും ചാരി കവിതചൊല്ലിക്കൊണ്ട് നില്‍ക്കുകയല്ല, ഇരിക്കുകയാണ് തെങ്ങിന്റെ ചോട്ടില്‍, തെങ്ങിന് കൊടുത്തിരുന്ന കൈ അങ്ങനെത്തന്നെ വച്ചിട്ടുണ്ട്. അവന്റെ മുഖത്ത് ഒരു തരം “എറിഞ്ഞോനെ തിരിയാത്ത” ഭാവം. തൊട്ടപ്പുറത്ത് കുറ്റ്യാടിത്തേങ്ങകളുടെ സൈസിന് മകുടോദാഹരണമായി ഒരു കൊയ്യായിത്തേങ്ങ കിടക്കുന്നു.

“സുവേര്‍ക്കാ, എന്ത്ന്നാ ഒരു കൂറ്റ് കേട്ടേ... എനക്കൊന്നും തിരീന്നില്ലാലോ? ഈ തേങ്ങ എപ്പാ ഇബ്‌ഡ വീണേ?”

അവനാകെ ഒരു “ബ്ലിങ്കസ്യ“ ലുക്ക്. മുഖത്ത് വലിയൊരു ക്വസ്റ്റ്യന്‍ മാര്‍ക്ക്!

എനിക്ക് ചിരിപൊട്ടി. തലയില്‍ തേങ്ങ വീണിട്ടും അവന് സംഗതി മനസിലായിട്ടില്ല. ഈ ബ്രേക്കിംഗ് ന്യൂസ് ഉടന്‍ തന്നെ ഞാന്‍ അകത്തെത്തിച്ചു.

നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് അവന്റെ ഉമ്മ മുറ്റത്തേക്ക് വന്നു. അവരുടെ ഒക്കത്തിരുന്ന ചന്ദിന്റെ അനിയത്തിയും സൌണ്ട്ബോക്സ് ഫുള്‍ വോള്യത്തില്‍ ഓണ്‍ ചെയ്തു. പുറകെ എന്റെ ഉമ്മ, മറ്റുള്ളവര്‍. വണ്‍ ബൈ വണ്ണായി എല്ലാവരും അവരുടെ വക കരച്ചില്‍ തുടങ്ങി.

അതുവരെ വാ പൊളിച്ചു നിന്നിരുന്ന ചന്ദും ഇതു കണ്ട് ദര്‍ബാര്‍ രാഗത്തില്‍ കരയാന്‍ തുടങ്ങി. മൊത്തം ബഹളം. ഒരു റിയാലിറ്റിഷോയിലെ എലിമിനേഷന്‍ റൌണ്ടിന്റെ സെറ്റപ്പ്!

“ഇനിക്കെന്തെങ്കിലും പറ്റ്യോ മോനേ?”

“എനക്കറിഞ്ഞൂടാ..”

“വേദനണ്ടോ?”

“തിരീന്നില്ല”

“ഡോട്ടറ്യേര്ത്ത് പോണോ”

"മാണ്ടാ.... എന്ന ലോട്ടറ്യേര്ത്ത് കൊണ്ട്വോണ്ടാ.... എന്ന പിന്നേം മാര്‍ക്കം ചെയ്യണ്ടാ... എനക്ക് ലോട്ടറ്യേര്ത്ത് പോണ്ടാ”

അതുവരെയുണ്ടായിരുന്ന സകല ശബ്ദങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് അവന്‍ വലിയ വായില്‍ കരഞ്ഞു. ഈ സംഭവത്തിന് അല്‍പ്പം മുന്‍പാണ് അവന്റെ സുന്നത്ത് ചെയ്തത്. ബാക്കിയുള്ളതും സുന്നത്ത് ചെയ്തുകളയുമോ എന്ന ടെന്‍ഷനിലാണവന്‍ ആര്‍ത്തുകരയുന്നത്.

അവന്റെ തലയില്‍ മുഴയൊന്നും വന്നില്ലെങ്കിലും, വേദന ഒട്ടുമുണ്ടായിരുന്നില്ലെങ്കിലും തെങ്ങിന്റെ ഉയരവും തേങ്ങയുടെ വലിപ്പവും പരിഗണിച്ച് എന്തായാലും ഡോക്ടറെ കാണിക്കാന്‍ തീരുമാനമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ അങ്ങാടിയില്‍ നിന്ന് ഓട്ടോറിക്ഷയുമായെത്തി. ഉമ്മര്‍ഡോക്റ്ററുടെ ക്ലിനിക്കിലേക്ക് ഞങ്ങളെയും വഹിച്ച് ആ ചെറിയവാഹനം ചീറിപ്പാഞ്ഞു.

കുഴപ്പമൊന്നുമില്ല, ഛര്‍ദ്ദിക്കുകയോമറ്റോ ചെയ്താല്‍ മാത്രം കൊണ്ടുവന്നാല്‍ മതി എന്ന് പറഞ്ഞ് ഡോക്ടര്‍ അവന്റെ കേസ്ഫയല്‍ മടക്കി.

തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ ടൌണിലെ അണ്ണാച്ചിയുടെ കടയുടെ മുന്നിലെത്തി. ആഗോളവല്‍ക്കരണമൊന്നും കുറ്റ്യാടിയില്‍ കാല്‍കുത്തിയിട്ടില്ലാത്ത സമയമാണ്. അങ്ങാടിയില്‍ സകലമാന “കുടിശത്തൊഴില്‍“ മിഠായികളും വില്‍ക്കുന്ന ഹോള്‍സെയില്‍ ഡീലറാണീ അണ്ണാച്ചി. അന്നൊക്കെ മരുന്നുകഴിക്കാന്‍ മടികാണിക്കുന്ന കുറ്റ്യാടിയിലെ കുട്ടികള്‍ക്ക് വയറിളക്കാനുള്ള മരുന്നെഴുതുന്നതിന് പകരം ഡോക്ടര്‍മാര്‍ പ്രിസ്ക്രൈബ് ചെയ്തിരുന്നത് “അണ്ണാച്ചിപ്പീട്യേലെ മൂട്ടായി” ആയിരുന്നു.

“അണ്ണാച്ചിപ്പീട്യ” കണ്ടപ്പോള്‍ ചന്ദ് അവന്റെ തനിക്കൊണം പുറത്തുകൊണ്ടുവന്നു:

“എനക്ക് തേന്മൂട്ടായി മാണം............”

“എന്ത് ചെറിയോനേ?” അവന്റെ ഉമ്മ.

“അല്ല, എനക്ക് പുളിയച്ചാറ് മാണം”

“ഹേ...”

“അല്ലേങ്കില് അരുള്‍ ജ്യോതി മാണം”

“അതും മാണ്ട, എനക്ക് കുറുക്കന്‍ തീട്ടം മാണം” (തെറ്റിദ്ധരിക്കാതീങ്കെ, ഇത് അന്ത സാധനമല്ലൈ! ഏതാണ്ട് ഒരു നായിക്കാട്ടം ഷെയിപ്പിലുള്ള അണ്ണാച്ചി മിഠായി. ഒരു പകുതിയിക്ക് മഞ്ഞ നിറം, മറ്റേപ്പകുതിക്ക് പച്ച നിറം. കടിച്ചാല്‍ പല്ലിന്മേല്‍ പറ്റുന്ന ഒരു തരം ഞെക്കിത്തുറുത്തിച്ച മധുരമുള്ള “മുട്ടായി”. ചന്ദിന്റെ ഫേവറിറ്റ്.)

ഇതും പറഞ്ഞ് അവന്‍ ഒരൊറ്റക്കരച്ചില്‍. അവന് മാത്രമായി വാങ്ങിക്കൊടുക്കുന്നതെങ്ങിനെ? അതുകൊണ്ട് എനിക്കും കിട്ടി, ഒരു കുറുക്കന്‍ തീട്ടം!

പിന്നീട് കല്യാണത്തിന്റെ തിരക്കായതിനാല്‍ പൈസക്കണക്ക് ചോദിക്കാനും പറയാനും ആര്‍ക്കും സമയം കിട്ടിയില്ല. അതുകൊണ്ട് അന്നത്തെ ഓട്ടോറിക്ഷച്ചിലവ് കഴിച്ച് ബാക്കിയുള്ള പൈസ എന്റെ കീശയിലായി. ആ പൈസകൊണ്ട് ഞാനും മറ്റു ഫ്രണ്ട്സും കല്യാണം അടിച്ചുപൊളിച്ചു.

ഇത്രേം നേരം കിടന്നാലോചിച്ചിട്ടും ഉമ്മ വന്ന് എന്നെ വിളിക്കുന്നില്ല, എന്തു പറ്റിയോ ആവോ? എന്തായാലും കുറച്ചുനേരം കൂടെ ഉറങ്ങാം, ഉപ്പ വന്ന് വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാം എന്ന് കരുതി.

കുറേ നേരം കഴിഞ്ഞിട്ടും വിളിയൊന്നും വരാത്തതിനാല്‍ ഞാന്‍ എഴുന്നേറ്റു.

ഷിറ്റ്! ഫോക്സ് ഷിറ്റ്!.... ഇത്രേം നേരം കിടന്നാലോചിച്ചത് വേസ്റ്റായി. ഞാന്‍ കിടന്നുറങ്ങിയത് നാട്ടില്‍ വീടിനകത്തല്ല, ദുബായിലെ ഫ്ലാറ്റില്‍...... ഛെ!

ബാല്‍ക്കണിയില്‍ ചെന്നുനോക്കുമ്പോള്‍ അപ്പുറത്ത് കണ്‍സ്ട്രക്ഷന്‍ തുടരുന്ന ബില്‍ഡിങിനു വേണ്ടി ലോറിയില്‍ നിന്ന് കമ്പിയും കട്ടയും മറ്റും ഇറക്കുന്നു. പഹയന്മാരുടെ ഈ പണി കാരണം കുറേ നാളായി രാവിലെ ഉറങ്ങാന്‍ പറ്റാറില്ല. ആ ശബ്ദം കേട്ട് തെറ്റിദ്ധരിച്ചാണ് ഞാന്‍ ഇത്രയും നേരം അനാവശ്യമായി ബ്രെയ്ന്‍ വര്‍ക്ക് ചെയ്യിപ്പിച്ചത്.

പിന്നേ... ആഴ്ച്ചയില്‍ ആകെ കിട്ടുന്ന ഒരു ഓഫ്ഡേയില്‍ രാവിലെ തന്നെ എണീക്കാന്‍ എനിക്ക് നട്ടപ്പെരാന്തല്ലേ, മുറിയിലേക്ക് വെളിച്ച വരാനുള്ള എല്ലാ പഴുതുമടച്ച്, ഏസിയുടെ തണുപ്പ് അല്‍പ്പം കൂടി കൂട്ടിവച്ച് പുതപ്പ് തലവഴി പുതച്ച് ഞാന്‍ പിന്നേം കിടന്നുറങ്ങി.

“ങുര്‍.. ങുര്‍...”

59 അഭിപ്രായങ്ങള്‍:

 1. കുറ്റ്യാടിക്കാരന്‍ said...

  The Bunch of Coconut!

  കുറ്റ്യാടിബ്ലോഗിലെ പുതിയ പോസ്റ്റ്...

 2. ശ്രീ said...

  “ധും!”

  പേടിയ്ക്കേണ്ട. തേങ്ങ വീണതല്ല, ഉടച്ചതാ...
  ;)
  നാടിന്റെ ഓര്‍മ്മകളും പ്രവാസത്തിന്റെ നഷ്ടങ്ങളും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും എല്ലാം ചേര്‍ന്ന നല്ലൊരു പോസ്റ്റ്.

 3. ആദര്‍ശ് said...

  "പ്ദും .. "
  രണ്ടാമത്തെ തേങ്ങ ഉടച്ചതാ..
  സംഗതി കലക്കി കെട്ടോ ...നല്ല പോസ്റ്റ് ..

 4. തോന്ന്യാസി said...

  കുറ്റീ.........ഒത്തിരി ചിരിച്ചു.....

  പിന്നെ മുട്ടായീന്റെ കാര്യം പറഞ്ഞ് കൊതിപ്പിച്ചതിന് വേറെ വച്ചിട്ടുണ്ട്.....

 5. ജിവി/JiVi said...

  പ്ധൂം പ്ധൂം ശബ്ദത്തോടെ കുറ്റ്യാടിയുടെ നര്‍മ്മബോധം വന്നുവീഴുമ്പോള്‍ എല്ലാവര്‍ക്കും പെറുക്കിയെടുത്ത് കുട്ടയിലാക്കാം. പൂളിയും ചിരവിയെടുത്തും കൊപ്പരയാക്കിയതിനുശേഷവും ചവച്ചുരസിക്കാം. ആഹാഹാ..

 6. Kiran V S said...

  എടാ കുട്യടിക്കര, ബ്ലോഗ് കലക്കി .. നീ എന്നെയും ആ ബാല്യകലതെക്ക് കൊണ്ടുപോയീ..തലയില്‍ തെങ്ങയോന്നും വീണിട്ടില്ല .. :) ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു എന്റെ വീട്ടിലും.
  കുട്യാടിക്കാരന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ..ഇനിയും നമ്മുടെ നാടിനെ പറ്റി എഴുതണം..
  കീറു

 7. nardnahc hsemus said...

  ഹഹ...
  കലക്കന്‍!

  എന്നാ പിന്നെ എണീപ്പിയ്ക്കുന്നില്ല, കാരി ഓണ്‍..

  വാ വാ വോ.....

 8. പിരിക്കുട്ടി said...

  kollatto kuttyadi...
  njaan ellaam arichu perukki'
  ellam ishtammaayi

 9. ahamadmukk said...

  ഞാള് നാദാരത്താ...
  ങ്ങള് കുറ്റ്യാട്യേട്യേനും...?
  തേങ്ങാക്കൊല വെട്ടി കൊപ്പരയാക്കിയാ നല്ല ബെല കിട്ടൂട്ടോ..

 10. salimclt said...

  എനക്ക് കുറുക്കന്‍ തീട്ടം മാണം

 11. soheb said...

  nannaayittundu... adipoly thanne... neeyaanedaa shariyaaya kuttiadikkaaran

 12. soheb said...

  nee thanne yadhaartha kuttiadikkaaran... nannaayittundu thengakola..

 13. അരുണ്‍ കായംകുളം said...

  ഇത് വരെ വായിച്ചതില്‍ ഏറ്റവും ഇഷടപ്പെട്ടത്.കൊള്ളാം.ഞാനൊരു 5 റേറ്റിങ്ങ് തന്നേ.

 14. smitha adharsh said...

  തേങ്ങാക്കൊല കലക്കി...പിന്നെ, ആ മിട്ടായീടെ പേരു ആദ്യായിട്ട് കേള്‍ക്ക്വാ..ചിരിച്ചു ചിരിച്ചു..വയ്യാതായി..

 15. കാപ്പിലാന്‍ said...

  :)

 16. Anonymous said...

  post atipoli... ishtamayi mone...
  aa last paranjathil enikk doubt illa...

  "nattapperanthalle" ennalle chodichchath? chodikkan enthirikkunnu... ninakk pande mootha piranthalle....

 17. ::: VM ::: said...

  ധും... പ്ദും... പ്ഠും... പ്ഡും.... ഹ്ശ്‌ശ്‌ശ്‌പ്ലും.....“
  ഉറക്കത്തിലും എനിക്ക് കത്തി, സംഭവം അതു തന്നെ കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ എത്തിയിരിക്കുന്നു........ ............ ..........


  അത് പണ്ട് ;)

  ഇന്ന്!
  ധും... പ്ദും... പ്ഠും... പ്ഡും.... ഹ്ശ്‌ശ്‌ശ്‌പ്ലും.....“
  ഉറക്കത്തിലും എനിക്ക് കത്തി, സംഭവം അതു തന്നെ.... ..

  സുല്ല് വന്ന് ബ്ലോഗിലെ പോസ്റ്റില്‍ തേങ്ങ എറിഞ്ഞേക്കണ്!


  ആ ശബ്ദം കേട്ട് തെറ്റിദ്ധരിച്ചാണ് ഞാന്‍ ഇത്രയും നേരം അനാവശ്യമായി ബ്രെയ്ന്‍ വര്‍ക്ക് ചെയ്യിപ്പിച്ചത്.

  ഇമ്മാതിരിയുള്ള പേഷ്യന്‍സിനെ കണക്റ്റ് ചെയ്താല്‍ ആ ഇ.ഇ.ജി മെഷീന്‍ എങ്ങനെ റീയാക്റ്റ് ചെയ്യുമോ എന്തോ? ഹഹഹ ;) എന്തായാലും ഞാന്‍ രക്ഷപ്പെട്ടു..കമ്പനി വിട്ടു ;)

 18. Sajeesh said...

  Fantastic yaarrr...
  Really Amazing..Very good  From A Perambrakkaran.

 19. പോങ്ങുമ്മൂടന്‍ said...

  കുറ്റ്യാടിക്കാരാ..

  കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
  ഇവിടൊരു കമന്‍റിട്ടേക്ക്‌...

  കൊട് കൈ. :)

  പോസ്റ്റ് ഉഗ്രനായിട്ടുണ്ട്. :)

 20. മുന്നൂറാന്‍ said...

  രസമുള്ള വായന.

 21. മുന്നൂറാന്‍ said...

  രസമുള്ള വായന

 22. Typist | എഴുത്തുകാരി said...

  “റിയാലിറ്റി ഷോയിലെ എലിമിനേഷന്‍ റൌണ്ടിന്റെ സെറ്റപ്പ്”.കൊള്ളാം. സ്വപ്നത്തിലായാലും നാട്ടിലെത്താന്‍ പറ്റീല്ലോ.‍

 23. നിരക്ഷരന്‍ said...

  പോസ്റ്റും കൊള്ളാം പുതിയതായി വന്ന കുറ്റ്യാടി നിഘണ്ടുവും കൊള്ളാം :)

 24. Anonymous said...

  D...shu...m.....
  Thengil baakkiyulla oru mattal veenatha....

 25. മാണിക്യം said...

  ഒരു തേങ്ങയിടലിന്റെ ലൈവ് ഷോ കണ്ട എഫക്റ്റ് ..
  ഉമ്മയുടെ വിളിച്ചുണര്‍ത്തല്‍ അസ്സല്‍ ആയി ...
  കണാരേട്ടനു നല്ല ഉന്നം ....ചന്ദ് നെ പെരൂത്തിഷ്ടായി
  കുറ്റ്യാടി , തേങ്ങക്കൊല ബെസ്റ്റ്!

 26. മാണിക്യം said...
  This comment has been removed by the author.
 27. കുറ്റ്യാടിക്കാരന്‍ said...

  സുഹൃത്തുക്കളെ....

  ബൂലോകവും തേങ്ങയുമായുള്ള അമേദ്യമായ ബന്ധം (കട: ഇടി) എനിക്ക് ഈ പോസ്റ്റിന് കിട്ടിയ കമന്റുകളില്‍ നിന്ന് മനസിലായി.
  കമന്റിയ എല്ലാര്‍ക്കും നന്ദി.
  അതായത്,
  ആദ്യമായി ഈ പോസ്റ്റിന് തേങ്ങ പറിച്ചിട്ട ശ്രീ,
  രണ്ടാമത്തെ തേങ്ങയിട്ട ആദര്‍ശ്,
  പിന്നെ തോന്ന്യാസി,
  എന്നെ പൊക്കിപ്പറഞ്ഞ ജിവി, (ഇത് സ്പെഷ്യല്‍ നന്ദിയാണേ..)
  ‘പയേ‘ സഹപാഠി കിരണ്‍ എന്ന കോരന്‍,
  വാവാവോ പാടിത്തന്ന nardnahc hsemus,
  ഈ ബ്ലോഗിലെ “എല്ലാ അരിയും പെറുക്കിയെടുത്ത” പിരിക്കുട്ടി,
  സൊഹേബ്,
  അരുണ്‍ Kayamkulam,
  സ്മിതച്ചേച്ചി,
  കാപ്പിത്സ്,
  സജീഷ്,
  പോങ്ങുമ്മൂടന്‍,
  ടൈപ്പിസ്റ്റ് ചേച്ചി,
  മുന്നൂറാര്‍,
  നിരക്ഷരന്‍,
  മാണിക്യേച്ചി എന്നിവര്‍ക്ക് വല്യോര് കൊട്ടത്തേങ്ങ വലുപ്പത്തില് നന്ദി!


  നാദാരംകാരന്‍ അയമദ്മുക്ക്, ഞമ്മള് കുറ്റ്യാടി അങ്ങാടീത്തെന്ന്യാ മനിച്ചാ...

  സാലിം, ഇന്റെ തലേല് തേങ്ങ ബീണിക്കില്ലാലോ? തേങ്ങ ബീണോല്‍ക്ക് മാത്രം കുറുക്കന്‍ തീട്ടം, ഓക്കേ?

  അനോണി നമ്പര്‍ ഒന്ന്, ആക്കരുത്, കേട്ടോ? :)

  ഇടിവാള്‍ മാഷേ, എന്റെ ബ്ലോഗില്‍ ഇതുവരെ സുല്ല് തേങ്ങയിട്ടിട്ടില്ല...
  എന്റെ തല ഇ ഇ ജിയില്‍ കണക്റ്റ് ചെയ്തപ്പോ ആ മെഷീന്‍ പറഞ്ഞു “Sorry, So much of input signal, this brain seems to be of a super human. please disconnect" എന്ന്... കമ്പനി മാറിയത് നന്നായി, അല്ലെങ്കില്‍ ഞാന്‍ ഒരു പണി തന്നേനേ... ;)

  അനോണി നമ്പര്‍ റ്റു, അത് കണാരേട്ടനോട് പറിച്ചിടാന്‍ മറന്നുപോയ മട്ടലാ...

 28. Vellayani Vijayan/വെള്ളായണിവിജയന്‍ said...

  നന്നായിട്ടുണ്ട്. keep it up.
  വെള്ളായണി

 29. ലതി said...

  “ചേരട്ട ബന്ന്....
  പണിക്കാറ് ബന്ന്...

  ചേരട്ടേനെ കണ്ട്...
  ബടി കൊണ്ട് തോ‍ണ്ടീ...

  കണ്ടത്തില് ചാടീ....”

  ആ ചന്ദില്ലേ, ഓന് ഇപ്പോഴും ആ കവിതേടെ അസുഖോണ്ടോ?
  ഒണ്ടേലും
  "മാണ്ടാ.... ഓനെ ലോട്ടറ്യേര്ത്ത് കൊണ്ട്വോണ്ടാ...”
  കുറ്റ്യാടിക്കാരാ,
  ചിരിയും ഒപ്പം ഒരു കുറ്റ്യാടി സ്റ്റൈല്‍ തെങ്ങുകയറ്റവും സമ്മാനിച്ചതിന് നന്ദി.

 30. കുറുമാന്‍ said...

  എന്നാ ഉറക്ക്കമാടേയിത്? വെള്ളി കഴിഞ്ഞ് ഞായറായ്യി........ജ്ജ് എയെന്നേറ്റ് ബായോ.

 31. ജിഹേഷ്:johndaughter: said...

  nice kuttyadi...kalakkan :)

 32. പാമരന്‍ said...

  കുറ്റ്യേ... ആ തേങ്ങാ ശബ്ദങ്ങള്‌ കലക്കി!

 33. Dilshad Paleri said...

  Pahayaaaaaaa kalaki Me dilshad from paleri

 34. കുറ്റ്യാടിക്കാരന്‍ said...

  -:രണ്ടാമത്തെ നന്ദിപ്രകടനം:-

  വെള്ളായണി സര്‍,
  ജിഹേഷ്,
  പാമരന്‍,
  ദില്‍‌ഷാദ് പാലേരി,
  വായിച്ചതിനും കമന്റിയതിനും നന്ദി.

  കുറുമാന്‍ ചേട്ടാ, എണീറ്റു. :)

  ലതിച്ചേച്ചി, ചന്ദെങ്ങാനും ഇത് വായിച്ചാല്‍ അവനെന്നെ തല്ലിക്കൊല്ലും... ആള് ഇപ്പൊ ആവശ്യത്തിന് വലുതായി..

 35. mysterious said...

  nice one.. the language and style you follow is fantastic, which makes me to visit this blog often...

  Keep writing...
  All the best...!!

 36. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  കുറ്റ്യാടി.തേങ്ങാക്കൊല ഒരന്നൊന്നര കുലയായി.. ഈ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ ഇങ്ങിനെ ശുദ്ധ ഹാസ്യം കൊണ്ട്‌ ടെന്‍ഷന്റെ കുലകള്‍ വെട്ടിയിടുന്നതിനു ഏറെ നന്ദി..

 37. Arun Meethale Chirakkal said...

  എന്‍റിഷ്ടാ ഇങ്ങിനെയുമുന്ടോ ചിരിച്ചു ചത്തു...ഈ അനുഭവങ്ങളിലൂടെ ഞാനും ഒരു പാടു കടന്നു പോയിരിക്കുന്നു, മകരമാസത്തിലെ തണുപ്പില്‍ രാവിലെ തെങ്ങിനെമ്ല്‍ ക്കയാരന്‍ വരുന്നവരുടെ പിറകില്‍...ഒന്നു ചോദിക്കട്ടെ എപ്പോഴെങ്കിലും നനഞ്ഞ മാറാല മുഖം കഴുകി തുടക്കാതെ പരംബിലെക്കൊടുന്നതിനിടക്ക് മുഖത്ത് പട്ടിപ്പിടിച്ചിട്ടുണ്ടോ? എന്റമ്മോ, ഇങ്ങിനെയോരലമ്പ്...തകര്‍ത്തു, കാത്തിരിക്കുന്നു പുതിയ രചനകള്‍ക്കായി...

 38. നരിക്കുന്നൻ said...

  തേങ്ങയിടീലിന്റെ വിത്യസ്ത ശബ്ദങ്ങൽ അസ്സ്ലലായി. ഈ പോസ്റ്റ് ശരിക്കും ചിരിപ്പിച്ചു..

 39. mysterious said...

  I think the kuttiadi is now world famous through your blog. Great job....

  My granny used to offer us money to buy Kolu ice during sports at school, provided we all should collect all coconut and fill the thenga koodu..!!

  Really nostalgic...feel like I am back to childhood... too humorous !

 40. കുറ്റ്യാടിക്കാരന്‍ said...

  Mysterious,
  രണ്ട് വലിയ നന്ദികള്‍!
  ആ കോലൈസ് കൈക്കൂലി പരിപാടി ഉമ്മാമ വക ഉണ്ടായിരുന്നു. ഉമ്മാമയുടെ സ്വന്തം കൃഷിയായ കശുവണ്ടി പെറുക്കലായിരുന്നു അതിന് ചെയ്യേണ്ട ജോലി...

  ഓള്‍‌റെഡി നൊസ്റ്റാള്‍ജിക്കായ എന്നെ വീണ്ടും നിഷാന നൊസ്റ്റാള്‍ജിക്കാക്കി..

  ബഷീര്‍ക്കാ..
  സന്തോഷമുണ്ട്, ഇങ്ങനെയുള്ള നല്ല വാക്കുകള്‍ കേള്‍ക്കുന്നതില്‍... വളരെ നന്ദി.
  അരുണ്‍ കല്ലാച്ചി,
  എന്റെ മാഷേ, ആ ഒരു കച്ചറ സഹിക്കാം, ഷര്‍ട്ടിടാതെ തേങ്ങ പെറുക്കാന്‍ പോകുമ്പോള്‍ ആ കൊതുമ്പിലിന്റെ മുകളില്‍ നിന്ന് പൊടിവീണിട്ട് അതുകൊണ്ടുണ്ടാവുന്ന ആ ചൊറിച്ചിലാ സഹിക്കാന്‍ പറ്റാത്തത്...
  എങ്കിലും... നാട്ടില്‍ പോകുമ്പോള്‍ പറമ്പിലൊക്കെ ഒന്നു ചുറ്റി നടന്ന്, പറമ്പിന്റെ ഇടയിലെ അതിരിടുന്ന ചാലില്‍ വീണുകിടക്കുന്ന തേങ്ങയൊക്കെ പെറുക്കി, തേങ്ങ പറിക്കലെല്ലാം കഴിയുമ്പോള്‍ കിട്ടുന്ന ആ ഇളനീരൊന്ന് കുടിച്ച് ക്ഷീണം മാറ്റി... അതൊക്കെയിപ്പോള്‍ ഓര്‍ത്തുപോകുന്നു...
  കമന്റിന് വളരെയേറെ നന്ദി.
  മിസ്റ്റര്‍ നരി..
  താങ്ക്സ് മാഷേ...

 41. രാജന്‍ വെങ്ങര said...

  ENTAMMOOOOOOOOOOO......NINAGLU AALORU BALLYA PULLIYANNE ANTE MASHE!!CHCIRICHCU MANNU KAPPIPOYALLAPPA ENTE BADHAREENGALE....

 42. കുറ്റ്യാടിക്കാരന്‍ said...

  രാജന്‍ വെങ്ങര,
  വളരെയേറെ നന്ദി...

 43. Anonymous said...

  കുറ്റ്യാടീ ‘
  വൈകിപ്പോയതില് ക്ഷമി.ഇമ്മളെ നാട്ടില് വൈന്നേരയാല് എന്തൊര് ഇടിയും മയയും ആണെന്നോ? കരണ്ടും ഉണ്ടാവൂല കരണ്ട് ഉണ്ടെങ്കില് ഫോണുണ്ടാവൂല.ഇതു രണ്ടു ഉണ്ടങ്കിലോ ഓള് ഇടീന്ന് പറഞ്ഞ് കമ്പൂട്ടര് തുറക്കാനും സമ്മതിക്കൂല..........
  ഏതായാലും ഇഷ്ടായി ആ രാവിലെയുള്ള തെങ്ങു കയറ്റത്തിന്റെ ഭാഗമാവാതെ ഏതൊരു ഒരു പഴയ കടത്തനാടു കാരനും വളരാനാവില്ലല്ലൊ.കാരണം തേങ്ങ നമ്മുടെയൊക്കെ ജീവിതവുമായി അത്ര ബന്ധം പയിരുന്ന ആ പഴയകാലത്ത് ,പെരുന്നാളായാലും വിഷുവായാലും തേങ്ങയുടെ അങ്ങാടിനിലവാരം അനുസരിച്ച് പടക്കം പൊട്ടിയിരുന്ന പഴയ കാലം..........ഒക്കെ മനസ്സില് കേറി വന്നു ഈ പോസ്റ്റ് വായിച്ചപ്പോള്. പിന്നെ ഞങ്ങളുടെ കൊയ്യായി ആയിരുന്ന വേറൊരു കണാരനും.പാവം മരിച്ചു പോയി,കാണാന് കുറച്ച് കറുപ്പാണെങ്കിലും സല്മാന് ഖാനെ പോലെ തന്നെ എന്ന് എന്റെ സുഹൃത്ത് മന്സൂറിന്റെ അഭിപ്രായത്തോട് എനിക്കും യോജിപ്പായിരുന്നു,പിന്നെ തലക്ക് ലേശം നൊസ്സും . എന്തായലും തെങ്ങില് കേറിയാല് വേറെ എവിടെ സ്ഥലം ഒഴിവായിക്കിടക്കുന്നെങ്കിലും കൃത്യമായി റിക്കി പോണ്ടിങ്ങ് ക്യാച്ചെടുക്കാന് ഡൈവു ചെയ്യുന്നതു പോലെ ഡൈവു ചെയ്ത് ,ഓട്,ചട്ടി,വാഴ,ചെടികള് ,പ്ലാ തൈകള് ,ചേമ്പ്,എന്നിവയില് കൊള്ളിക്കാന് വിദഗ്ദനായിരുന്നു,അവസാന കാലത്ത് പാവത്തിന് അവസരങ്ങള് കുറഞ്ഞെങ്കിലും പട്ടിണിയൊന്നും കിടക്കേണ്ടി വന്നില്ല കുറെ ഓര്‍മ്മകള്‍ സമ്മാനിച്ച കുറ്റ്യാടി... അഭിനന്ദനങ്ങള്‍.നാട്ടില്‍ തുലാവര്‍ഷം പൊടി പൊടിക്കുന്നു...ആ മഴയുടെ തണുപ്പു കൂടി ചേര്‍ത്തങ്ങു കമന്റ് പോസ്റ്റുന്നു

 44. shaans വേണേവായിച്ചോ.കോം said...

  ഇന്റെ ഐറ്റം അടിപൊളിയായി ചങ്ങായ്യീ ,ഇമ്മളെ ബാഷ ഇഞ്ഞി ഹിറ്റാക്കി... ഞാന്‍ കക്കട്ടൈലാ പാര്‍ക്കുന്നെ...

 45. ഉഗ്രന്‍ said...

  "ഉഗ്രന്‍" പോസ്റ്റ്!

  :)

 46. കുറ്റ്യാടിക്കാരന്‍ said...

  Shaans,
  ഉഗ്രന്‍,

  നന്ദി.
  മാഹിഷ്മതി മാഷ്..
  ആ കമന്റിന് വളരെയേറെ നന്ദി... നാട്ടില്‍ പോയ ഒരു ഫീല്...
  താങ്ക്സ്...

 47. Jamsheed said...

  Very Nice Post. Keep it up.

 48. അനൂപ്‌ കോതനല്ലൂര്‍ said...

  കുറ്റ്യാടി നേരം വെളുത്തു എഴുന്നേറ്റ് വായോ എന്നാ ഉറക്കാമാ ഇത്

 49. OAB said...

  പ്രിയ കുറ്റ്യാടീ; നാട്ടിലായതിനാലാൺ വരാൻ വൈകിയത്. ഇന്ന് രാവിലെ അൻപതിലധികം തേങ്ങ ഞാൻ ഒറ്റക്ക്? പൊളിച്ച് വെയിലത്തിട്ടു. അതിന്റെ നന്ദി പെങ്കോലിട്ടിന്റെ മുഖത്ത് പ്രകടമായത് മുതലെടുത്ത് ഒന്ന് തുറന്ന് നോക്കിയപ്പോൾ കണ്ടു അതിലും വലിയ തേങ്ങാ കഥ.(കമ്പ്യൂട്ടറിന്റെ മുപിലിരിക്കാൻ ഓൾ സമ്മതിക്കൂല)
  ദാ കേട്ടോ വിളിക്കുന്നു. “കൂട്ടാൻ ബെക്കാനൊന്നുല്ലാ...ങ്ങൾ പീഡീ പോയി ബല്ലേതും കൊണ്ടേരീ..“
  ഞാനെന്താ കൊണ്ട വരിക ?അവിടെയാകുമ്പൊ ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു. മീൻ ഇറച്ചിതിരിച്ചും മറിച്ചും വച്ചാ മതിയായിരുന്നു. നാട്ട്ല് ഒരു എട്ട് കൂട്ടാനില്ലാതെ എങ്ങനെ ചോറ് ബെയിച്ചും എന്റെ കുറ്റ്യാടീ...
  ഇനി വേഗം പോട്ടെ; അല്ലെങ്കിൽ പൊസിഷ്യൻ തെറ്റി ക്ലാരിറ്റി കുറഞ്ഞ ചാനലിലെ ഡയലോഗ് മാതിരി തുടങ്ങും മുഴുവനാക്കാത്ത സങ്കട കമന്റ്സുകൾ.
  ഇനിയും ഇതു പോലെ സ്വപ്നങ്ങളും ചിന്തളും ഒരു പാട് ഉണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് .....ഒഎബി.

 50. കുറ്റ്യാടിക്കാരന്‍ said...

  Jamsheed,
  അനൂപ്,
  ഓഏബീ,
  നന്ദി സുഹൃത്തുക്കളെ...

 51. അഹ്‌മദ്‌ N ഇബ്രാഹീം said...

  Nice one

 52. Anonymous said...

  ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

  നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

  ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

 53. സുല്‍ |Sul said...

  ഒരു തേങ്ങാക്കുല കമെന്റ് ഇവിടെ സമര്‍പ്പണം.
  -സുല്‍

 54. കുറ്റ്യാടിക്കാരന്‍ said...

  സുല്ല്ക്കാ...
  ആദ്യമായിട്ടാണ് സുല്ല്ക്കാന്റെ ഒരു കമന്റ് എന്റെ ബ്ലോഗില്‍ വീണത്. അതും തേങ്ങയുടെ രൂപത്തില്‍... ഠാങ്ക്സ്.. ഠും.

  അഹ്‌മദ് ഇബ്രാഹിം,
  നന്ദി.

 55. najma said...

  really nice...entha paayuka..eniku nostalgia feeling ariyilla..karanam degree ayitum ummayude sariporathanu..njan epozhum annachimittayi kazhikarund..thennilavu jokkara..ondanmarude katha super ayi enu parayan thonunilla..karanam athu oru tharathilavare agoshikalakum..realityye engane theekshnamayi varachu vechathinu..chila ormapeduthalukalku thanks...i am najma from ponnani..god may bless u..

 56. കുറ്റ്യാടിക്കാരന്‍ said...

  najma,
  thank you for reading and comment...

 57. Anonymous said...

  but

 58. SAMAD IRUMBUZHI said...

  വീടിന്റെ ഡിസൈനില്‍ മക്കളുടെ ശീലങ്ങള്‍ക്കും പങ്കുണ്ട്....(:

 59. Anonymous said...

  njammakku ingale thengakkola peruthangu pidichu, njaalu kuttiady kkaranaayittu 3-4 kolle aayikkullu, inne poole pravaasi aaleenu,njaale bappaante joli pramaanichu njammalu kozhikodaan nagaravaasi eenu , kudumbakkaru njaale pratheekichu enne samsaarathilu aa cheriyoolu thani kozhikoottu kaariyaanna veppu, ennalum njaale vallippa njaale pratheekshichoottu maathram onam, x-mas, long vecation samayathu maathre thengume kayattu, sharikkum orthu pooyi aa kaalavum, manassile pirakkalum.
  pinne prathyeekam thanks ingine naadinte thanimayulla, jeevithathil undaaya ormakal ezhuthiyathinu, kaaram ente praaaaanasagaavu thani thekkanaa 40 varsham munpu kozhikkodinte oru baagathu kudiyeeriyavan, ente baashayil abayarthi,mooppare lokathu iit um iisc um padippum okke ye ullu,athinidayil vallappolum veenu kittunna nimishathil ingane oru katha paranchaal puchamaanu, enikkillathum moopparkkilaathathum aaya oru kaaryam extra reading aanu. athu kond oralu koodi ingine parayumbam evideyo oru vellarikka paataanam undennu moopparkkum swapnam kaanallo,

Post Your Comment ( കമന്റ്‌ ഇവിടെയും ഇടാം)

കമന്‍റുകള്‍ കൂമ്പാരമാകുമ്പോള്‍ പോസ്റ്റുകള്‍ ഗംഭീരമാകുന്നു...
ഇവിടൊരു കമന്‍റിട്ടേക്ക്‌...